ഒരു കനേഡിയൻ ഡയറിയിലെ ഗാനം പുറത്തിറങ്ങി

Saturday 06 November 2021 4:30 AM IST

നവാഗത സംവിധായകയായ സീമ ശ്രീകുമാർ ഒരുക്കുന്ന 'ഒരു കനേഡിയൻ ഡയറി" എന്ന ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു.

ഉണ്ണിമേനോനും സംവിധായിക സീമ ശ്രീകുമാറും ചേർന്ന് ആലപിച്ച കുറ്റാലം കുളിരുണ്ട് എന്ന ഗാനമാണ് പുറത്തിറങ്ങിയത്. കെ.എം. ലത്തീഫ് സംഗീത സംവിധാനം നിർവഹിച്ച ഗാനത്തിന്റെ രചന ശിവകുമാർ വാരിക്കരയാണ്.മധു ബാലകൃഷ്ണൻ, വെങ്കി അയ്യർ, കിരൺ കൃഷ്ണൻ, രാഹുൽ കൃഷ്ണൻ, മീര കൃഷ്ണൻ എന്നിവരാണ് മറ്റു ഗായകർ. എൺപതു ശതമാനത്തിലേറെ കാനഡയിൽ ചിത്രീകരിച്ച ഒരു കനേഡിയൻ ഡയറി ഡിസംബറിൽ തിയേറ്റർ റിലീസായി എത്തും. പുതുമുഖങ്ങളായ പോൾ പൗലോസ്, ജോർജ് ആന്റണി, സിമ്രാൻ, പൂജ സെബാസ്റ്റ്യൻ എന്നിവരാണ് പ്രധാന വേഷത്തിൽ. ശ്രീം പ്രൊഡക്‌ഷൻസിന്റെ ബാനറിൽ എം.വി. ശ്രീകുമാറാണ് ഛായാഗ്രഹണവും നിർമ്മാണവും.

Advertisement
Advertisement