ജയ്ഭീം:മനുഷ്യന്റെ ഇച്ഛാശക്തിയുടെ ആവിഷ്ക്കാരം

Saturday 06 November 2021 4:30 AM IST

സാ​ഹ​ച​ര്യ​ങ്ങ​ളെ​ല്ലാം​ ​എ​തി​രാ​യി​ ​നി​ൽ​ക്കു​മ്പോ​ഴും​ ​അ​നീ​തി​ക്കെ​തി​രെ​ ​സ​ധൈ​ര്യം​ ​പോ​രാ​ടു​വാ​നു​ള്ള മ​നു​ഷ്യ​ന്റെ​ ​ഇ​ച്ഛാ​ശ​ക്തി​യു​ടെ​ ​ആ​വി​ഷ്കാ​ര​മാ​ണ് ​ജ്ഞാ​ന​വേ​ലി​ന്റെ​ ​
'​ജ​യ് ​ഭീം" ​എ​ന്ന​ ​സി​നി​മ. അ​ധി​കാ​ര​ത്തി​ന്റെ​ ​നെ​റി​കേ​ടു​ക​ളോ​ട്, ജാ​തീ​യ​മാ​യ​ ​ഉ​ച്ഛ​നീ​ച​ത്വ​ങ്ങ​ളോ​ട്, നി​യ​മ​ ​വാ​ഴ്ച്ച​യു​ടെ​ ​അ​ന്ധ​ത​യോ​ട്, കൊ​ടി​യ​ ​പീ​ഢ​ന​മു​റ​ക​ളോ​ട് ​എ​ല്ലാം, സാ​ധാ​ര​ണ​ ​മ​നു​ഷ്യ​ർ​ ​ന​ട​ത്തു​ന്ന​ ​ചെ​റു​ത്തു​ ​നി​ൽ​പ്പു​ക​ളെ​ ​സൂ​ര്യ​യു​ടെ​ ​വ​ക്കീ​ൽ​ ​ച​ന്ദ്രു​വും,​ ​ലി​ജോ​ ​മോ​ൾ​ ​ജോ​സി​ന്റെ​ ​സെ​ൻ​ഗ​നി​യും,​ ​ര​ജീ​ഷ​യു​ടെ​ ​മൈ​ത്രേ​യ​യും​ ​അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യി​രി​ക്കു​ന്നു.
ദ്രാ​വി​ഡ​ ​നാ​ട്ടി​ലെ​ ​ഇ​ട​തു​പ​ക്ഷ​ ​പോ​രാ​ട്ട​ങ്ങ​ളു​ടെ​ ​ച​രി​ത്ര​ത്തി​ലെ​ ​ഒ​രു​ ​സു​പ്ര​ധാ​ന​മാ​യ​ ​ഏ​ടി​നെ​ ​സൂ​ക്ഷ്മ​മാ​യി​ ​രേ​ഖ​പെ​ടു​ത്തു​ന്ന​തി​ലും​ ​'​ജ​യ്ഭീം"നീ​തി​ ​പു​ല​ർ​ത്തി​യി​ട്ടു​ണ്ട്. വ​ർ​ത്ത​മാ​ന​ ​കാ​ല​ത്ത് ​സ്വാ​ത​ന്ത്ര്യ​ത്തി​നും​ ​നീ​തി​ക്കും​ ​വേ​ണ്ടി​ ​എ​ല്ലാ​ ​മ​നു​ഷ്യ​രും​ ​ന​ട​ത്തു​ന്ന​ ​പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ​ഊ​ർ​ജ്ജം​ ​പ​ക​രു​ന്നു​ണ്ട് ​'​ജ​യ്ഭീം​"...
മി​ക​ച്ച​ ​സി​നിമ

(​ ​സം​സ്ഥാ​ന​ ​പൊ​തു​മ​രാ​മ​ത്ത് ​
-​ടൂ​റി​സം​ ​മ​ന്ത്രി​യാ​ണ് ​ലേ​ഖ​ക​ൻ​ )

Advertisement
Advertisement