ടൊവിനോ തോമസും കീർത്തി സുരേഷും തലസ്ഥാനത്തേക്ക്

Saturday 06 November 2021 4:30 AM IST

യുവതാരങ്ങളായ ടൊവിനോ തോമസും കീർത്തി സുരേഷും തിരുവനന്തപുരത്തേക്ക്. നവാഗതനായ വിഷ്ണു. ജി. രാഘവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വാശി എന്ന ചിത്രത്തിലഭിനയിക്കാനായാണ് ഇരുവരും ഏറെക്കാലത്തിന് ശേഷം തലസ്ഥാനത്തെത്തുന്നത്.

രേവതി കലാമന്ദിറിന്റെ ബാനറിൽ ജി. സുരേഷ്‌കുമാർ നിർമ്മിക്കുന്ന വാശിയുടെ ചിത്രീകരണം തിരുവനന്തപുരത്ത് നവംബർ 17ന് തുടങ്ങും.

നന്ദു, ബൈജു സന്തോഷ്, അനുമോഹൻ, ഡോ. റോണി, കോട്ടയം രമേഷ്, മുകുന്ദൻ, കൃഷ്ണൻ സോപാനം, അങ്കിത്ത്, ശ്രീലക്ഷ്മി, മായാ വിശ്വനാഥ്, മായാ മേനോൻ എന്നിവരാണ് മറ്റ് താരങ്ങൾ. ജാനിസ് ചാക്കോ സൈമണിന്റേതാണ് വാശിയുടെ കഥ. വിനായക് ശശികുമാറിന്റെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകരുന്നു.

റോബി വർഗീസ് രാജാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്: മഹേഷ് നാരായണൻ, കലാസംവിധാനം : മഹേഷ് ശ്രീധർ, കോസ്‌റ്റ്യൂം ഡിസൈൻ: ദിവ്യാ ജോർജ്, മേക്കപ്പ്: പി.വി. ശങ്കർ, പ്രൊഡക്‌ഷൻ എക്സിക്യുട്ടീവ് : പ്രതാപൻ കല്ലിയൂർ, ലൈൻ പ്രൊഡ്യൂസർ: കെ. രാധാകൃഷ്ണൻ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: നിഥിൻ മോഹൻ, കോ- പ്രൊഡ്യൂസേഴ്സ്: മേനക സുരേഷ്, രേവതി സുരേഷ്.

ഉർവശി തിയേറ്റേഴ്സും രമ്യാ മൂവീസും ചേർന്ന് വാശി തിയേറ്ററുകളിലെത്തിക്കും.