മ​ര​ക്കാർ ഒ.ടി.ടിയിൽ തന്നെ

Saturday 06 November 2021 4:30 AM IST

പ്രി​യ​ദ​ർ​ശ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത് ​മോ​ഹ​ൻ​ലാ​ൽ​ ​നാ​യ​ക​നാ​കു​ന്ന​ ​മ​ര​ക്കാർ ​ ​അ​റ​ബി​ക്ക​ട​ലി​ന്റെ​ ​സിം​ഹം​ ​ഒ.​ടി.​ടി​യി​ൽ​ത്ത​ന്നെ​ ​റി​ലീ​സ് ​ചെ​യ്യു​മെ​ന്നു​റ​പ്പാ​യി.​ ​ആ​മ​സോ​ൺ​ ​പ്രൈ​മി​ൽ​ ​ക്രി​സ്‌​മ​സി​ന് ​ചി​ത്രം​ ​റി​ലീ​സ് ​ചെ​യ്യും.
മ​ര​യ്ക്കാ​റി​ന്റെ​ ​തി​യേ​റ്റ​ർ​ ​റി​ലീ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട്ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​സാം​സ്കാ​രി​ക​ ​വ​കു​പ്പ് ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​ൻ​ ​വി​ളി​ച്ച​ ​യോ​ഗം​ ​നി​ർ​മ്മാ​താ​വ് ​ആ​ന്റ​ണി​ ​പെ​രു​മ്പാ​വൂ​രി​ന് പ​ങ്കെ​ടു​ക്കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്ന് ​അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ​ഉ​പേ​ക്ഷി​ച്ചു.​ ​
നി​ർ​മ്മാ​താ​വും​ ​തി​യേ​റ്റ​ർ​ ​ഉ​ട​മ​ക​ളും​ ​ച​ർ​ച്ച​യു​ടെ​ ​ആ​വ​ശ്യ​മി​ല്ലെ​ന്ന​ ​നി​ല​പാ​ട് ​സ്വീ​ക​രി​ച്ച​തി​നാ​ലാ​ണ് ​ച​ർ​ച്ച​ ​ഉ​പേ​ക്ഷി​ച്ച​തെ​ന്ന് ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.
കൊ​ല്ല​ത്ത് ​വ​ച്ചാ​യി​രു​ന്നു​ ​മ​ര​യ്ക്കാ​റി​ന്റെ​ ​നി​ർ​മ്മാ​താ​വ് ​ആ​ന്റ​ണി​ ​പെ​രു​മ്പാ​വൂ​ർ,​ ​തി​യേ​റ്റ​ർ​ ​ഉ​ട​മ​ക​ളു​ടെ​ ​സം​ഘ​ട​ന​യാ​യ​ ​ഫി​യോ​ക്, ​ഫി​ലിം​ ​ചേം​ബ​ർ​ ​പ്ര​തി​നി​ധി​ക​ളു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്താ​ൻ​ ​തീ​രു​മാ​നി​ച്ച​ ​മ​ന്ത്രി​ക്ക് ​ത​ർ​ക്കം​ ​പ​രി​ഹ​രി​ക്കാ​നാ​കു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു.
'​'​നി​ർ​മ്മാ​താ​വ് ​എ​ന്ന​ ​നി​ല​യ്ക്ക് ​പ​ണം​ ​മു​ട​ക്കി​യ​ ​ആ​ന്റ​ണി​ക്ക് ​മു​ട​ക്ക് ​മു​ത​ൽ​ ​തി​രി​ച്ച് ​കി​ട്ടേ​ണ്ട​ത് ​ആ​വ​ശ്യ​മാ​ണ്.​ ​അ​തു​പോ​ലെ​ ​ത​ന്നെ​ ​മോ​ഹ​ൻ​ലാ​ൽ​ ​എ​ന്ന​ ​വ​ലി​യ​ ​താ​ര​ത്തി​ന്റെ​ ​സി​നി​മ​ ​തി​യേ​റ്റ​റി​ലെ​ത്തു​ക​യെ​ന്ന​ത് ​തി​യേ​റ്റ​റു​ക​ളു​ട​മ​ക​ളു​ടെ​ ​ആ​വ​ശ്യ​വു​മാ​ണ്.​ ​അ​തി​നാ​ൽ​ ​ഇ​രു​കൂ​ട്ട​രും​ ​യോ​ജി​ച്ച​ ​ഒ​രു​ ​തീ​രു​മാ​ന​മെ​ടു​ക്ക​ണം​"​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.
100​ ​കോ​ടി​യോ​ളം​ ​മു​ട​ക്ക് ​മു​ത​ലു​ള്ള​ ​സി​നി​മ​യാ​യ​തി​നാ​ൽ​ 40​ ​കോ​ടി​ ​രൂ​പ​ ​തി​യേ​റ്റ​ർ​ ​അ​ഡ്വാ​ൻ​സാ​യി​ ​ല​ഭി​ച്ചാ​ൽ​ ​മാ​ത്ര​മേ​ ​മ​ര​ക്കാർ ​ ​തി​യേ​റ്റ​റി​ൽ​ ​റി​ലീ​സ് ​ചെ​യ്യാ​നാ​കൂ​വെ​ന്ന് ​ആ​ന്റ​ണി​ ​പെ​രു​മ്പാ​വൂ​ർ​ ​ഫി​ലിം​ ​ചേം​ബ​റി​നെ​യും​ ​പ്രൊ​ഡ്യൂ​സേ​ഴ്സ് ​അ​സോ​സി​യേ​ഷ​നെ​യും​ ​അ​റി​യി​ച്ചി​രു​ന്നു.
മ​രക്കാറി​​ന്റെ​ ​റി​ലീ​സി​ന് ​മു​ന്നോ​ടി​യാ​യി​ 2019​-​ൽ​ ​തി​യേ​റ്റ​റു​ട​മ​ക​ൾ​ ​ന​ൽ​കി​യ​ ​ആ​റ് ​കോ​ടി​ ​രൂ​പ​ ​അ​ഡ്വാ​ൻ​സ് ​ആ​ന്റ​ണി​ ​പെ​രു​മ്പാ​വൂ​ർ​ ​തി​രി​കെ​ ​ന​ൽ​കി​യി​രു​ന്നു.
കേ​ര​ള​ത്തി​ലെ​ ​റി​ലീ​സ് ​സെ​ന്റ​റു​ക​ളി​ൽ​ ​മൂ​ന്നാ​ഴ്ച​ ​മ​രക്കാർ മാ​ത്രം​ ​റി​ലീ​സ് ​ചെ​യ്യു​ന്ന​ ​സാ​ഹ​ച​ര്യ​മു​ണ്ടെ​ങ്കി​ൽ​ ​സി​നി​മ​ ​ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു​ ​ആ​ന്റ​ണി​ ​നേ​ര​ത്തെ​ ​പ​റ​ഞ്ഞി​രു​ന്ന​ത്.​ ​തി​യേ​റ്റ​റു​ക​ളി​ൽ​ ​പ​കു​തി​ ​ആ​ളു​ക​ൾ​ക്ക് ​മാ​ത്രം​ ​പ്ര​വേ​ശ​നാ​നു​മ​തി​ ​ന​ൽ​കി​ക്കൊ​ണ്ട് ​പ്ര​ദ​ർ​ശ​നം​ ​ന​ട​ത്തി​യാ​ൽ​ ​മ​രക്കാർ പോ​ലൊ​രു​ ​സി​നി​മ​യ്ക്ക് ​മു​ട​ക്ക് ​മു​തൽതി​രി​ച്ചു​പി​ടി​ക്കാ​ൻ​ ​തു​ട​ങ്ങി​യ​ത് ​ഒ​രു​ ​മാ​സ​ത്തെ​ ​ഹൗ​സ്‌​‌​‌​ഫു​ൾ​ ​ഷോ​ ​വേ​ണ്ടി​വ​രു​മ​ത്രെ.​ ​
ഈ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ക​ന​ത്ത​ ​ന​ഷ്ടം​ ​ഒ​ഴി​വാ​ക്കാ​നാ​ണ് ആ​ന്റ​ണി​ ​പെ​രു​മ്പാ​വൂ​ർ​ ​ഒ.​ടി.​ടി​ ​സാ​ദ്ധ്യ​ത​ ​തേ​ടി​യ​തെ​ന്ന് ​ഫി​ലിം​ ​ചേം​ബ​ർ​ ​പ്ര​തി​നി​ധി​ക​ൾ​ ​പ​റ​യു​ന്നു.
ആ​ന്റ​ണി​ ​നി​ർ​മ്മി​ച്ച് ​മോ​ഹ​ൻ​ലാ​ൽ​ ​നാ​യ​ക​നാ​യ​ 12​t​h​ ​M​A​N,​ ​ബ്രോ​ ​ഡാ​ഡി,​ ​എ​ലോ​ൺ​ , ചി​ത്രീകരണം ആരംഭി​ക്കുന്ന െെവശാഖ് -ഉദയകൃഷ്ണ ചി​ത്രം എ​ന്നി​വയും ഒ.ടി​.ടി​യി​ലാണ് റി​ലീസ് ചെയ്യുന്നത്.