ഭഗവദജ്ജുകം, സണ്ണി, നിറയെ തത്തകളുള്ള മരം, ബിറ്റർ സ്വീറ്റ് ഇന്ത്യൻ പനോരമയിൽ
പനാജി: 52 -ാമത് ഇന്റർ നാഷനൽ ഫിലിം ഫെസ്റ്റിവലിന്റെ ഇന്ത്യൻ പനോരമയിലേക്ക് ജയരാജ് സംവിധാനം ചെയ്ത നിറയെ തത്തകളുള്ള മരം, രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ജയസൂര്യ നായകനായി അഭിനയിച്ച സണ്ണി, യദു വിജയകൃഷ്ണൻ സംവിധാനം ചെയ്ത സംസ്കൃത ചിത്രമായ ' ഭഗവദജ്ജുകം" എന്നിവ തിരഞ്ഞെടുക്കപ്പെട്ടു. സ്റ്റോറി ബുക്ക് പ്രൊഡക്ഷൻസിന്റെ ബാനറിൽ കിരൺ രാജ് നിർമ്മിച്ച ' ഭഗവദജ്ജുകം" യദുവിന്റെ ആദ്യഫീച്ചർ ചിത്രമാണ്.പ്രശസ്ത നിരൂപകനും സംവിധായകനുമായ വിജയകൃഷ്ണന്റെ മകനാണ് യദു. െഎ മി ബറുവ ദിമാസ ഭാഷയിൽ എടുത്ത സെംകോറാണ് പനോരമയിലെ ഉദ്ഘാടനചിത്രം. മലയാളിയായ ആനന്ദ് മഹാദേവന്റെ ബിറ്റർ സ്വീറ്റ് എന്ന മറാത്തി ചിത്രവും തിരഞ്ഞെടുക്കപ്പെട്ടു.