അന്തർ സംസ്ഥാന വാഹന മോഷ്ടാക്കൾ അറസ്റ്റിൽ

Saturday 06 November 2021 12:23 AM IST
കുപ്രസിദ്ധ മോഷ്ടാവ് ഉദുമ മാങ്ങാട്ടെ റംസാൻ(24) ,മഞ്ചേശ്വരം മൂടംവയലിലെ അബ്ദുൾ അൻസാത്ത് (28)

കാഞ്ഞങ്ങാട്: കർണ്ണാടക മൂടബിദ്രിയിൽ നിന്ന് മോഷ്ടിച്ച ബൊലേറോ വാഹനവുമായി രണ്ടുപേരെ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റു ചെയ്തു. ഉദുമ മാങ്ങാട്ടെ റംസാൻ (24), മഞ്ചേശ്വരം മൂടംവയലിലെ അബ്ദുൾ അൻസാത്ത് (28) എന്നിവരെയാണ് ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വാഹനവുമായി സഞ്ചരിക്കുന്നതിനിടയിൽ പൊലീസ് കൈ കാട്ടിയപ്പോൾ നിർത്താതെ ഓടിച്ചുപോയ വാഹനം മുട്ടുന്തലയിലാണ് പിടിയിലായത്. വാഹനം പിടികൂടിയതോടെ റംസാൻ ഇറങ്ങി ഓടിയെങ്കിലും പള്ളിക്കരയിൽ ഇയാളെ പൊലീസ് പിടികൂടി.

ഇരുവരെയും ഹൊസ്ദുർഗ് ഒന്നാം കോടതി രണ്ടാഴ്ചത്തേക്ക് റിമാൻ‌ഡ് ചെയ്തു. മൂടബിദ്രിയിലെ ഹബീബ് പാഷയുടേതാണ് ബൊലേറോ. അന്വേഷണ സംഘത്തിൽ എസ്.ഐ സതീഷ്, എ.എസ്.ഐ അബൂബക്കർ കല്ലായി, എസ്.ഐ. സന്തോഷ്, ജിനേഷ് കുട്ടമത്ത്, ദീപുമോൻ എന്നിവരുമുണ്ടായിരുന്നു.

Advertisement
Advertisement