കോഴക്കേസ്: സത്യം തെളിയണമെന്ന് ജാനു

Saturday 06 November 2021 12:23 AM IST

തൃക്കാക്കര: ബത്തേരി കോഴക്കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും സത്യം തെളിയണമെന്നും സി.കെ. ജാനു പറഞ്ഞു. കേസ് അന്വേഷണത്തിന്റെ ഭാഗമായി കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ശബ്ദസാമ്പിൾ നൽകാൻ എത്തിയതായിരുന്നു അവർ. ജാനു, ബി.ജെ.പി വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയൽ, ആരോപണം ഉന്നയിച്ച ജെ.ആർ.പി നേതാവ് പ്രസീത എന്നിവരുടെ ശബ്ദസാമ്പിളുകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു. ബത്തേരി കോടതിയുടെ ഉത്തരവിനെ തുടർന്നാണിത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.കെ. ജാനുവിനെ എൻ.ഡി.എ സ്ഥാനാർത്ഥിയാക്കാൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ 35 ലക്ഷം രൂപ കൈമാറിയെന്ന കേസാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.