ശ്രീനഗറിൽ മെഡി.കോളേജിന് സമീപം ഭീകരാക്രമണം
Saturday 06 November 2021 12:40 AM IST
ശ്രീനഗർ: ജമ്മുകാശ്‌മീരിലെ ശ്രീനഗറിൽ ബെമിനയിലെ ഷേർ ഇ കാശ്‌മീർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിന് (എസ്.കെ.ഐ.എം.എസ്) സമീപം ഭീകരാക്രമണം. വെടിയേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ആശുപത്രിക്ക് സമീപം തെരച്ചിൽ നടത്താനെത്തിയ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടി വയ്ക്കുകയായിരുന്നു. ശേഷം ആശുപത്രിയിലെ ആൾക്കൂട്ടത്തെ മറയാക്കി ഭീകരർ രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വലിയൊരു സംഘം സുരക്ഷാ സൈനികർ സ്ഥലത്തെത്തി. പ്രദേശത്ത് അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്.