ദക്ഷിണാഫ്രിക്കൻ എഴുത്തുകാരൻ ഡാമണ്‍ ഗാല്‍ഗട്ടിന് ബുക്കർ പ്രൈസ്

Saturday 06 November 2021 2:44 AM IST

ലണ്ടന്‍: 2021ലെ ബുക്കർ പ്രൈസ് ദക്ഷിണാഫ്രിക്കൻ എഴുത്തുകാരനായ ഡാമൺ ഗാൽഗട്ടിന് സ്വന്തം. ദി പ്രോമിസ് എന്ന നോവലിനാണ് ഗാൽഗട്ടിന് ബുക്കർ സമ്മാനം ലഭിച്ചത്. 1948നും 90 കളുടെ തുടക്കത്തിനുമിടയിൽ നിലനിന്നിരുന്ന വർണവിവേചനത്തിൽ നിന്ന് ഇന്നത്തെ ദക്ഷിണാഫ്രിക്കയിലേക്കുള്ള പരിവർത്തനം നടക്കുന്ന കാലത്തെ പ്രതിപാദിക്കുന്നതാണ് പുസ്തകം. 2003ലും 2010ലും ഗാൽഗട്ടിനെ പുരസ്‌കാരത്തിന് നാമനിർദേശം ചെയ്തിരുന്നുവെങ്കിലും ആ രണ്ട് തവണയും പുരസ്കാരം ലഭിച്ചിരുന്നില്ല.

ഈ ബഹുമതിക്ക് തന്നെ തിരഞ്ഞെടുത്തതിൽ അഗാധമായ നന്ദി അറിയിക്കുന്നുവെന്ന് ഗാൽഗട്ട് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞു. ഇവിടെയെത്താൻ എത്താൻ തനിക്ക് വളരെയധികം സമയമെടുത്തുവെന്നും 2021 ആഫ്രിക്കൻ എഴുത്തിന് മികച്ച വർഷമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനുക് അരുദ്പ്രഗാസത്തിന്റെ എ പാസേജ് നോർത്ത്, നദിഫ മുഹമ്മദിന്റെ ദ ഫോർച്യൂൺ മെൻ,പട്രീഷ്യ ലോക്ക്വുഡിന്റെ നോ വൺ ഈസ് ടോക്കിംഗ് എബൗട്ട് ദിസ്,റിച്ചാർഡ് പവേഴ്സിന്റെ ബിവിൽഡർമെന്റ്,​ മാഗി ഷിപ്പ്സ്റ്റെഡിന്റെ ഗ്രേറ്റ് സർക്കിൾ എന്നീ കൃതികളെ പിന്തള്ളിയാണ് ഗാൽഗട്ട് പുരസ്കാരം കരസ്ഥമാക്കിയത്.

.

Advertisement
Advertisement