സിവിൽ സർവീസ് പരീക്ഷ പരിശീലനം

Sunday 07 November 2021 12:26 AM IST

കോട്ടയം : സംസ്ഥാന സിവിൽ സർവീസ് അക്കാദമിയുടെ പൊന്നാനി കേന്ദ്രത്തിൽ നടത്തുന്ന സിവിൽ സർവീസ് പരീക്ഷ പരിശീലനത്തിൽ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. മുസ്ലിംന്യൂനപക്ഷ വിഭാഗങ്ങൾക്ക് 50 ശതമാനവും, എസ്.സി/ എസ്.ടി. വിഭാഗക്കാർക്ക് 10 ശതമാനവും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ഇവർക്ക് ട്യൂഷൻഫീസ് സൗജന്യമാണ്. www.kscsa.org വെബ്‌സൈറ്റ് മുഖേന 12 നകം അപേക്ഷ നൽകണം. പ്രവേശനപരീക്ഷ 14 ന് ഓൺലൈനായി. 24 ന് ക്ലാസുകൾ ആരംഭിക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. ഫോൺ : 0494 2665489, 9746007504.

Advertisement
Advertisement