മോദിയുടെ വികസനവണ്ടി റിവേഴ്‌സ് ഗിയറിലെന്ന് രാഹുൽ
Sunday 07 November 2021 1:51 AM IST
ന്യൂഡൽഹി: എൽ.പി.ജി വിലവർദ്ധനയിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
സർക്കാരിന്റെ വികസന വാചകമടി മൂലം ലക്ഷക്കണക്കിന് കുടുംബങ്ങൾ വിറകടുപ്പ് ഉപയോഗിക്കാൻ നിർബന്ധിതരാവുകയാണെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. നരേന്ദ്ര മോദിയുടെ വികസനവണ്ടി റിവേഴ്‌സ് ഗിയറിൽ ആണെന്നും അതിന്റെ ബ്രേക്ക് തകരാറിലാണെന്നും രാഹുൽ കുറിത്തു. ഗ്രാമീണ മേഖലയിലെ 42 ശതമാനം ആളുകളും വിലവർദ്ധന താങ്ങാനാവാത്തതിനെ തുടർന്ന് എൽ.പി.ജി. സിലിണ്ടറുകൾ ഉപേക്ഷിച്ച് വിറകടുപ്പ് ഉപയോഗിക്കുന്നതിലേക്ക് മടങ്ങിയെന്ന ഒരു സർവേ അടിസ്ഥാനമാക്കിയ വാർത്തയുടെ സ്‌ക്രീൻ ഷോട്ടും രാഹുൽ പങ്കുവച്ചിട്ടുണ്ട്.