ധനമന്ത്രിയുടേത് ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനം: ആർ.എസ്.പി

Sunday 07 November 2021 12:20 AM IST

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും സംസ്ഥാന സർക്കാർ നികുതിയിളവ് നൽകില്ലെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് ആർ.എസ്.പി സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

പെട്രോൾ, ഡീസൽ നികുതി വർദ്ധനവിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിലപാട് സമാനമാണ്. ഇന്ത്യയിലെ 16 സംസ്ഥാന- കേന്ദ്ര ഭരണ പ്രദേശങ്ങൾ നികുതിയിളവ് പ്രഖ്യാപിച്ചിട്ടും സർക്കാർ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നത് ധാർഷ്ട്യമാണ്.

ആർ.എസ്.പിയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാനും യോഗം തീരുമാനിച്ചു.

എൻ.കെ. പ്രേമചന്ദ്രൻ എം.പി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.എ. അസീസ് റിപ്പോർട്ട് അവതരിപ്പിച്ചു. ബാബു ദിവാകരൻ, അഡ്വ. ടി. സിമ വിജയൻ, കെ.എസ്. സനൽകുമാർ, കെ. ജയകുമാർ, കെ. ചന്ദ്രബാബു, കെ.എസ്. വേണുഗോപാൽ, കെ. സിസിലി, പി.ജി. പ്രസന്നകുമാർ, ഇടവനശ്ശേരി സുരേന്ദ്രൻ, എസ്. സത്യപാലൻ, അഡ്വ. ജി. രാജേന്ദ്രപ്രസാദ്, അഡ്വ.കെ. രത്നകുമാർ, ഇറവൂർ പ്രസന്നകുമാർ, ജോർജ്ജ് സ്റ്റീഫൻ, അഡ്വ. ജോർജ്ജ് വർഗ്ഗീസ്, കെ.ജി. വിജയദേവൻ പിള്ള, ടി.സി. അരുൺ, ഉല്ലാസ്‌ കോവൂർ , എൻ.ഗോവിന്ദൻ നമ്പൂതിരി , വിനോബതാഹ ,അഡ്വ. എം.കെ. അജയ് ഘോഷ്, അഡ്വ.എസ്. കൃഷ്ണകുമാർ, ടി.എം. ചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Advertisement
Advertisement