മുല്ലപ്പെരിയാർ: എല്ലാ ഷട്ടറും അടച്ചു

Sunday 07 November 2021 12:07 AM IST

ഇടുക്കി: വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ആറ് സ്പിൽവേ ഷട്ടറുകളും തമിഴ്നാട് അടച്ചു. നീരൊഴുക്ക് സെക്കൻഡിൽ ആയിരം ഘന അടിയിൽ താഴെയായതോടെ വെള്ളിയാഴ്ച രാത്രി 12നാണ് മൂന്ന് ഷട്ടറുകൾ ആദ്യം അടച്ചത്. ഇന്നലെ രാവിലെ ആറിന് രണ്ടെണ്ണവും 11ന് അവസാനത്തേതും അടച്ചു.

നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 138.50 അടിയാണ്. സുപ്രീംകോടതി ഉത്തരവ് പ്രകാരം ഈ മാസം പത്ത് വരെ 139.5 അടിയായി തമിഴ്നാടിന് ഉയർത്താം. സെക്കൻഡിൽ 2305 ഘനഅടി ജലം ഒഴുകിയെത്തുമ്പോൾ അത്രതന്നെ തമിഴ്നാട് വൈഗ ഡാമിലേക്ക് കൊണ്ടുപോകുന്നുണ്ട്.

അതേസമയം, ജലനിരപ്പ് ഉയർന്ന് ഇടുക്കി അണക്കെട്ട് റെഡ് അലർട്ടിലേക്ക് നീങ്ങുന്നു. 2398.72 അടിയാണ് ജലനിരപ്പ്. 0.07 അടി കൂടി ഉയർന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കേണ്ടിവരും. 2399.79 അടിയാണ് അപ്പർ റൂൾ ലെവൽ. എന്നാൽ വൃഷ്ടിപ്രദേശത്ത് മഴ കുറവായതിനാൽ ഡാം തുറക്കേണ്ട സാഹചര്യമുണ്ടാവില്ലെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്കുകൂട്ടൽ. ഇന്നലെ വൃഷ്ടിപ്രദേശത്ത് 4.2 മില്ലിമീറ്റർ മഴ ലഭിച്ചപ്പോൾ 16.477 ദശലക്ഷം ഘനമീറ്റർ ജലം ഡാമിലേക്ക് ഒഴുകിയെത്തി. വൈദ്യുതി ഉത്പാദനം പരമാവധിയാക്കിയിട്ടുണ്ട്. 17.559 ദശലക്ഷം യൂണിറ്റാണ് ഇന്നലെ ഉത്പാദിപ്പിച്ചത്.

 മു​ഖ്യ​മ​ന്ത്രി​ ​നി​ല​പാ​ട് ​വ്യ​ക്ത​മാ​ക്ക​ണം: എ​ൻ.​കെ.​ ​പ്രേ​മ​ച​ന്ദ്രൻ

സു​പ്രീം​കോ​ട​തി​യു​ടെ​യും​ ​മേ​ൽ​നോ​ട്ട​ ​സ​മി​തി​യു​ടെ​യും​ ​അ​ഭി​പ്രാ​യം​ ​നി​രാ​ക​രി​ച്ചു​കൊ​ണ്ട് ​മു​ല്ല​പ്പെ​രി​യാ​ർ​ ​ഡാ​മി​ന്റെ​ ​ജ​ല​നി​ര​പ്പ് 152​ ​അ​ടി​യാ​യി​ ​ഉ​യ​ർ​ത്ത​ണ​മെ​ന്ന​ ​ത​മി​ഴ്നാ​ടി​ന്റെ​ ​അ​ഭി​പ്രാ​യ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​നി​ല​പാ​ട് ​വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ​എ​ൻ.​കെ.​ ​പ്രേ​മ​ച​ന്ദ്ര​ൻ​ ​എം.​പി​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​മു​ല്ല​പ്പെ​രി​യാ​ർ​ ​വി​ഷ​യ​ത്തി​ൽ​ ​ത​മി​ഴ്നാ​ടി​ന് ​കേ​ര​ള​ത്തോ​ട് ​അ​നു​ഭാ​വ​പൂ​ർ​വ​മാ​യ​ ​നി​ല​പാ​ടാ​ണെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ്ര​സ്താ​വി​ച്ച​തി​ന്റെ​ ​അ​ടി​സ്ഥാ​ന​മെ​ന്താ​ണെ​ന്ന് ​വെ​ളി​പ്പെ​ടു​ത്ത​ണം.​ ​ജീ​വ​നും​ ​സ്വ​ത്തി​നും​ ​അ​പ​ക​ട​മു​ണ്ടാ​കു​മെ​ന്ന​ ​ആ​ശ​ങ്ക​യി​ൽ​ ​കേ​ര​ള​ത്തി​ലെ​ ​ജ​ന​ങ്ങ​ൾ​ ​ഭ​യ​പ്പെ​ടു​മ്പോ​ൾ​ ​മു​ല്ല​പ്പെ​രി​യാ​ർ​ ​ഡാ​മി​ലെ​ ​ജ​ല​നി​ര​പ്പ് 152​ ​അ​ടി​യാ​യി​ ​ഉ​യ​ർ​ത്താ​ൻ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന​ ​ത​മി​ഴ്നാ​ട് ​മ​ന്ത്രി​ത​ല​ ​സം​ഘ​ത്തി​ന്റെ​ ​നി​ല​പാ​ട് ​കേ​ര​ള​ത്തോ​ടു​ള്ള​ ​വെ​ല്ലു​വി​ളി​യാ​ണ്.​ ​ത​മി​ഴ്നാ​ട് ​മ​ന്ത്രി​സ​ഭ​യി​ൽ​ ​ര​ണ്ടാ​മ​നും​ ​ജ​ല​വി​ഭ​വ​ ​വ​കു​പ്പി​ന്റെ​ ​ചു​മ​ത​ല​യു​മു​ള്ള​ ​മ​ന്ത്രി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘ​മാ​ണ് ​അ​ഭി​പ്രാ​യ​പ്ര​ക​ട​നം​ ​ന​ട​ത്തി​യെ​ന്നു​ള്ള​ത് ​ഗൗ​ര​വ​മു​ള്ള​താ​ണ്.​ ​മു​ല്ല​പ്പെ​രി​യാ​ർ​ ​വി​ഷ​യ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​അ​യ​ഞ്ഞ​ ​നി​ല​പാ​ടാ​ണ് ​പ്ര​ശ്ന​ത്തി​ന്റെ​ ​ഗൗ​ര​വം​ ​വ​ർ​ദ്ധി​പ്പി​ച്ച​തെ​ന്നും​ ​എ​ൻ.​കെ.​ ​പ്രേ​മ​ച​ന്ദ്ര​ൻ​ ​പ്ര​സ്താ​വ​ന​യി​ൽ​ ​പ​റ​ഞ്ഞു.