അ​​​സം​ ​സ്വ​​​ദേ​​​ശി​​​യു​​​ടെ​ ​പ​​​ണം ത​​​ട്ടി​​​യെ​​​ടു​​​ത്ത​താ​യി​ ​പ​രാ​തി

Sunday 07 November 2021 12:29 AM IST

മു​ണ്ട​ക്ക​യം​:​ ​വാ​യ്പ​ ​ന​ൽ​കാ​മെ​ന്നു​ ​പ​റ​ഞ്ഞ് ​അ​സം​ ​സ്വ​ദേ​ശി​യു​ടെ​ ​അ​ര​ ​ല​ക്ഷ​ത്തോ​ളം​ ​രൂ​പ​ ​ത​ട്ടി​യെ​ടു​ത്ത​താ​യി​ ​പ​രാ​തി.​ ​മു​ണ്ട​ക്ക​യം​ ​ടൗ​ണി​ൽ​ ​സ്വ​കാ​ര്യ​ ​വ്യാ​പാ​ര​ ​സ്ഥാ​പ​ന​ത്തി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​റി​യാ​സ് ​മോ​ന്റെ​ 48800​ ​രൂ​പ​യാ​ണ് ​ത​ട്ടി​യെ​ടു​ത്ത​ത്.
ക​ഴി​ഞ്ഞ​ 29​ന് ​ബ​ജാ​ജ് ​ഫി​നാ​ൻ​സി​ൽ​ ​നി​ന്നാ​ണെ​ന്നു​ ​പ​റ​ഞ്ഞ് ​സ്വ​യം​ ​പ​രി​ച​യ​പ്പെ​ടു​ത്തി​യ​ ​ആ​ൾ​ ​ഫോ​ൺ​ ​വി​ളി​ക്കു​ക​യും​ ​മൂ​ന്നേ​കാ​ൽ​ ​ല​ക്ഷം​ ​രൂ​പ​ ​വാ​യ്പ​ ​ന​ൽ​കാ​മെ​ന്ന് ​അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.​ ​ഇ​തി​നാ​യി​ ​രേ​ഖ​ക​ളും​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​പി​ന്നീ​ട് ​വാ​യ്പ​ ​അ​നു​വ​ദി​ച്ച​താ​യും​ ​ജി​എ​സ്ടി​ ​ഇ​ന​ത്തി​ൽ​ 41600​ ​രൂ​പ​ ​ന​ൽ​ക​ണ​മെ​ന്നും​ ​ഇ​യാ​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഇ​ത് ​ന​ൽ​കി​യ​തോ​ടെ​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​ഇ​ന​ത്തി​ൽ​ 7200​ ​രൂ​പ​ ​ന​ൽ​ക​ണ​മെ​ന്ന് ​പ​റ​യു​ക​യും​ ​അ​യ​ച്ചു​ ​കൊ​ടു​ക്കു​ക​യും​ ​ചെ​യ്തു.​ ​പി​ന്നീ​ട് ​ഇ​ൻ​ഷ്വ​റ​ൻ​സ് ​രേ​ഖ​ക​ൾ​ ​വാ​ട്‌​സാ​പ്പി​ൽ​ ​അ​യ​ച്ചു​ത​ന്നു.​ ​എ​ന്നാ​ൽ​ ​വാ​യ്പ​ ​ല​ഭി​ക്ക​ണ​മെ​ങ്കി​ൽ​ 33000​ ​രൂ​പ​ ​കൂ​ടി​ ​അ​യ​ച്ചു​ത​ര​ണ​മെ​ന്ന് ​വീ​ണ്ടും​ ​ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ​സം​ശ​യ​ത്തി​നി​ട​യാ​ക്കി​യ​ത്.​ ​ഇ​തു​സം​ബ​ന്ധി​ച്ച് ​കാ​ഞ്ഞി​ര​പ്പ​ള്ളി​ ​ഡി​വൈ.​എ​സ്.​പി​ക്ക് ​പ​രാ​തി​ ​ന​ൽ​കി.

Advertisement
Advertisement