കെ.എസ്.ആർ.ടി.സി സമരം രണ്ടാംദിനവും പൂർണം

Sunday 07 November 2021 1:18 AM IST

ആലപ്പുഴ: ശമ്പളപരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ നടത്തിയ സമരം രണ്ടാംദിവസവും ആലപ്പുഴയിൽ പൂർണം. അമ്പലപ്പുഴ-തിരുവല്ല റൂട്ടിലും കുട്ടനാട്ടിലും കെ.എസ്.ആർ.ടി.സി ബസ് സർവീസ് നടത്താത്തതിനാൽ ജനങ്ങൾ വലഞ്ഞു. ആലപ്പുഴ ഡിപ്പോയിൽ നിന്ന് ഇന്നലെ രാവിലെ 10 ന് എറണാകുളത്തേക്ക് ഒരു സർവീസ് നടത്തിയതൊഴിച്ചാൽ മറ്റ് ബസുകളൊന്നും ഓടിയില്ല. കോൺഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫും,എ.ആ.ടി.യു.സിയുമാണ് ഇന്നലെ സമരം നടത്തിയത്. ദീർഘ ദൂര സർവീസുകൾ മുടങ്ങിയതോടെ യാത്രക്കാർ പെരുവഴിയിലായി. വാരാന്ത്യദിനത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്നും യാത്രക്കാർ തിരികെ വീട്ടിൽ എത്താൻ ബുദ്ധിമുട്ടി.

Advertisement
Advertisement