പുസ്തക പ്രകാശനം
Sunday 07 November 2021 2:13 AM IST
തിരുവനന്തപുരം: ദസ്‌തയേവ്സ്‌കിയുടെ ഇരുന്നൂറാം ജന്മവാർഷിക ആഘോഷങ്ങളുടെ ഭാഗമായി റഷ്യൻ ഹൗസ് പ്രസിദ്ധീകരിച്ച മലയാളികളുടെ ദസ്‌തയേവ്സ്‌കി എന്ന പുസ്തകം അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തു. മലയാളത്തിലെ പതിനൊന്നു എഴുത്തുകാർ രചിച്ച ലേഖനങ്ങളുടെ സമാഹാരമാണ് മലയാളികളുടെ ദസ്‌തയേവ്സ്‌കി. റഷ്യൻ ഹൗസ് അസി. ഡയറക്ടർ കവിത നായർ എഡിറ്റ് ചെയ്ത പുസ്തകം സെന്റ് പീറ്റേഴ്സ്ബർഗിൽ നിന്നുള്ള യൂല്യ അർലോവയ്ക്ക് നൽകിയാണ് പ്രകാശനം ചെയ്തത്. പെരുമ്പടവം ശ്രീധരൻ, കെ.പി. മോഹനൻ, മധുപാൽ തുടങ്ങിയവർ സംസാരിച്ചു.
റഷ്യയുടെ ഒാണററി കോൺസുലും റഷ്യൻ ഹൗസ് ഡയറക്ടറുമായ രതീഷ് സി. നായർ അദ്ധ്യക്ഷനായിരുന്നു. കവിത നായർ നന്ദി പറഞ്ഞു.