പോത്തൻകോട് ഷോപ്പിംഗ് ഫെസ്റ്റിന് തുടക്കമായി
Sunday 07 November 2021 2:14 AM IST
പോത്തൻകോട്: ട്രാവൻകൂർ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പോത്തൻകോട് ഷോപ്പിംഗ് ഫെസ്റ്റ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്‌തു. മഹാമാരി കാരണം നിശ്ചലമായ പോത്തൻകോട്ടെ വ്യാപാര മേഖലയ്‌ക്ക് ഇത്തരം മേളകൾ ഊർജം പകരുമെന്ന് മന്ത്രി പറഞ്ഞു. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, പോത്തൻകോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിതകുമാരി തുടങ്ങിയവർ പങ്കെടുത്തു. കാട്ടായിക്കോണം റോഡിലെ സഫർലാന്റ് ഓഡിറ്റോറിയത്തിൽ 14 വരെ നടക്കുന്ന മേളയിലെ പ്രവേശനം സൗജന്യമാണ്.