ജമ്മു കാശ്മീരിൽ ഭീകരരുടെ വെടി‌യേറ്റ് പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു

Sunday 07 November 2021 9:43 PM IST

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ പൊലീസുകാരനെ ഭീകരരുടെ വെടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു. 29വയസുള്ള തൗസീഫ് അഹമ്മദ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് മരിച്ചത്. ശ്രീനഗറിലെ ബതമാലോ മേഖലയിലാണ് ആക്രമണം നടന്നത്. വെടിയേറ്റതിന് പിന്നാലെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രാത്രി 8 മണിയോടെ, ബതമാലോ എസ്‌. ഡി കോളനിയിലെ തൗസിഫ് അഹമ്മദിന്റെ വസതിക്ക് സമീപം തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആക്രമണം നടന്ന

പ്രദേശം വളയുകയും അക്രമികളെ പിടികൂടാൻ തെരച്ചിൽ ആരംഭിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. ആക്രമണത്തെ നാഷണൽ കോൺഫറൻസ് അപലപിച്ചു.