സ്കൂൾ ഓൺലൈൻ ചെസ്സ് ടൂർണമെന്റ്
Tuesday 09 November 2021 12:00 AM IST
കോട്ടയം: സ്കൂൾ കുട്ടികൾക്കായി ചെസ്സ് കേരള, കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ടി.കെ ജോസഫ് മെമ്മോറിയൽ ഓൺലൈൻ ചെസ്സ് ചാമ്പ്യൻഷിപ്പ് 10 മുതൽ 26 വരെ lichess.org പ്ലാറ്റ്ഫോമിൽ നടക്കും. സംസ്ഥാന ചെസ്സ് ചാമ്പ്യനായിരുന്ന ടി.കെ ജോസഫിന്റെ സ്മരണക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ് 60,000 രൂപയുടെ സമ്മാനങ്ങൾ സ്പോൺസർ ചെയ്യുന്നത്. ടൂർണമെന്റിന്റെ ഓൺലൈൻ ഉദ്ഘാടനം 10 ന് വൈകുന്നേരം 6 മണിക്ക് മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിക്കും. 6 കാറ്റഗറികളിലായി തിരിച്ചാണ് മത്സരങ്ങൾ. വിശദ വിവരങ്ങൾക്ക് ചെസ്സ് കേരളയുടെ വെബ് സൈറ്റ് സന്ദർശിക്കുക.