കെ.പി.എ.സി ലളിതതീവ്രപരിചരണവിഭാഗത്തിൽ
Tuesday 09 November 2021 4:44 AM IST
കടുത്ത പ്രമേഹം, കരൾ രോഗം എന്നിവ മൂലം കഴിഞ്ഞ പത്തുദിവസത്തിലേറെയായി തൃശൂരിലെ ആശുപത്രിയിൽ കഴിയുന്ന അഭിനേത്രി കെ.പി.എ.സി. ലളിതയെ വിദഗ്ദ്ധ ചികിത്സയ്ക്കായി കഴിഞ്ഞദിവസം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കെ.പി.എ.സി ലളിതയുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടെന്നും കരൾ മാറ്റിവയ്ക്കുകയാണ് പരിഹാരമെങ്കിലും പ്രായവും മറ്റു ആരോഗ്യ പ്രശ്നങ്ങളും കണക്കാക്കിയെ തീരുമാനമെടുക്കാനാവൂവെന്ന് അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു.