കെ.​പി.​എ.​സി ല​ളിതതീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തിൽ

Tuesday 09 November 2021 4:44 AM IST

ക​ടു​ത്ത​ ​പ്ര​മേ​ഹം,​ ​ക​ര​ൾ​ ​രോ​ഗം​ ​എ​ന്നി​വ​ ​മൂ​ലം​ ​ക​ഴി​ഞ്ഞ​ ​പ​ത്തു​ദി​വ​സ​ത്തി​ലേ​റെ​യാ​യി​ ​തൃ​ശൂ​രി​ലെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ക​ഴി​യു​ന്ന​ ​അ​ഭി​നേ​ത്രി​ ​കെ.​പി.​എ.​സി.​ ​ല​ളി​ത​യെ​ ​വി​ദ​ഗ്ദ്ധ​ ​ചി​കി​ത്സ​യ്ക്കാ​യി​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​എ​റ​ണാ​കു​ള​ത്തെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​മാ​റ്റി.
കെ.​പി.​എ.​സി​ ​ല​ളി​ത​യു​ടെ​ ​ആ​രോ​ഗ്യ​സ്ഥി​തി​യി​ൽ​ ​നേ​രി​യ​ ​പു​രോ​ഗ​തി​യു​ണ്ടെ​ന്നും​ ​ക​ര​ൾ​ ​മാ​റ്റി​വ​യ്ക്കു​ക​യാ​ണ് ​പ​രി​ഹാ​ര​മെ​ങ്കി​ലും​ ​പ്രാ​യ​വും​ ​മ​റ്റു​ ​ആ​രോ​ഗ്യ​ ​പ്ര​ശ്ന​ങ്ങ​ളും​ ​ക​ണ​ക്കാ​ക്കി​യെ​ ​തീ​രു​മാ​ന​മെ​ടു​ക്കാ​നാ​വൂ​വെ​ന്ന് ​അ​ഭി​നേ​താ​ക്ക​ളു​ടെ​ ​സം​ഘ​ട​ന​യാ​യ​ ​അ​മ്മ​യു​ടെ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ഇ​ട​വേ​ള​ ​ബാ​ബു​ ​അ​റി​യി​ച്ചു.