നി​ർമ്മാതാവായും നായകനായുംഹ​രീ​ഷ് ​ക​ണാ​രൻ

Tuesday 09 November 2021 4:46 AM IST

ഹാ​സ്യ​താ​രം​ ​ഹ​രീ​ഷ് ​ക​ണാ​ര​ൻ​ ​നാ​യ​ക​നാ​കു​ന്നു.​ ​വി.​കെ.​ ​പ്ര​കാ​ശ്,​ ​മ​ഹേ​ഷ് ​നാ​രാ​യ​ണ​ൻ​ ​എ​ന്നി​വ​രു​ടെ​ ​സ​ഹ​സം​വി​ധാ​യ​ക​നാ​യ​ ​ബി​ജോ​യ് ​ജോ​സ​ഫ് ​സം​വി​ധാ​യ​ക​നാ​കു​ന്ന​ ​ചി​ത്ര​ത്തി​ലാ​ണ്ഹ​രീ​ഷ് ​ക​ണാ​ര​ൻ​ ​ആ​ദ്യ​മാ​യി​ ​നാ​യ​ക​നാ​കു​ന്ന​ത്. ചി​ത്രത്തി​ന്റെ സഹനി​ർമ്മാതാവും ഹരീഷ് കണാരനാണ്. ഒ​രു​ ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​ര​ന്റെ​ ​ജീ​വി​ത​ത്തി​ൽ​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​അ​ര​ങ്ങേ​റു​ന്ന​ ​സം​ഭ​വ​ങ്ങ​ളാ​ണ് ​ഇ​നി​യും​ ​പേ​രി​ട്ടി​ട്ടി​ല്ലാ​ത്ത​ ​ഇൗ​ ​ചി​ത്ര​ത്തി​ലാ​വി​ഷ്ക്ക​രി​ക്കു​ന്ന​ത്.സ​ലിം​കു​മാ​ർ,​ ​അ​ജു​വ​ർ​ഗീ​സ്,​ ​ജോ​ണി​ ​ആ​ന്റ​ണി,​ ​ധ​ർ​മ്മ​ജ​ൻ​ ​ബോ​ൾ​ഗാ​ട്ടി​ ,​ ​നി​ർ​മ്മ​ൽ​ ​പാ​ലാ​ഴി,​ ​ഇ​ട​വേ​ള​ ​ബാ​ബു,​ ​സ​ര​യു,​ ​സീ​ന​ത്ത് ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ളി​ൽ.​ ​ടെ​ലി​വി​ഷ​ൻ​ ​അ​വ​താ​ര​ക​യാ​യ​ ​ഗോ​പി​ക​യാ​ണ് ​നാ​യി​ക. ജെ​മി​നി​ ​സ്റ്റു​ഡി​യോ​സ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​റി​യാ​ണോ​ ​റോ​സ് ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ജോ​ൺ​ ​കു​ടി​യാ​ൻ​മ​ല​യാണ് ​ ​ഹ​രീ​ഷ് ​ക​ണാ​ര​നുമായി​ ചേർന്ന് ​​ഇൗ​ ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​കാ​മ​റ​:​ ​മ​നോ​ജ് ​പി​ള്ള.സം​വി​ധാ​യ​ക​ന്റെ​ ​ക​ഥ​യ്ക്ക് ​തി​ര​ക്ക​ഥ​യും​ ​സം​ഭാ​ഷ​ണ​വും​ ​ര​ചി​ച്ചി​രി​ക്കു​ന്ന​ത് ​പോ​ൾ​ ​വ​ർ​ഗീ​സാ​ണ്. എ​ഡി​റ്റിം​ഗ് ​:​ ​നൗ​ഫ​ൽ​ ​അ​ബ്ദു​ള്ള,​ ​ക​ലാ​ ​സം​വി​ധാ​നം​:​ ​ത്യാ​ഗു​ത​വ​നൂ​ർ,​ ​മേ​യ്‌​ക്ക​പ്പ്:​ ​റ​ഹിം​ ​കൊ​ടു​ങ്ങ​ല്ലൂ​ർ,​ ​കോ​സ്റ്റ്യൂം​സ് ​:​ ​ലി​ജി​ ​പ്രേ​മ​ൻ,​ ​അ​സോ​സി​യേ​റ്റ് ​ഡ​യ​റ​ക്ട​ർ​:​ ​ഷി​ബു​ ​ര​വീ​ന്ദ്ര​ൻ,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​എ​ക്സി​ക്യൂ​ട്ടീ​വ്:​ ​അ​ഭി​ലാ​ഷ് ​അ​ർ​ജു​ൻ,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​:​ ​റി​ച്ചാ​ർ​ഡ്. വെ​ള്ളൂ​രി​ൽ​ ​ചി​ത്രീ​ക​ര​ണ​മാ​രം​ഭി​ച്ച​ ​ചി​ത്ര​ത്തി​ന്റെ​ ​മ​റ്റൊ​രു​ ​ലൊ​ക്കേ​ഷ​ൻ​ ​എ​റ​ണാ​കു​ള​മാ​ണ്.