'ചരിത്രവിജയം ചരിത്രനായകൻ' പ്രകാശനം ചെയ്‌തു

Tuesday 09 November 2021 12:51 AM IST

തിരുവനന്തപുരം: ഇടതുസർക്കാരിന്റെ തുടർഭരണത്തെ കുറിച്ച് കേരളകൗമുദി ഫ്ളാഷ് പ്രസിദ്ധീകരിച്ച 'ചരിത്രവിജയം ചരിത്രനായകൻ' എന്ന പുസ്‌തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്‌തു. നിയമസഭയിൽ മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ കേരളകൗമുദി ഡയറക്ടർ ഷൈലജ രവി പുസ്‌തകം ഏറ്റുവാങ്ങി. കേരളകൗമുദി തിരുവനന്തപുരം,​ ആലപ്പുഴ യൂണിറ്റ് ചീഫ് എസ്. വിക്രമൻ,​ തിരുവനന്തപുരം ബ്യൂറോചീഫ് ശ്രീകുമാർ പള്ളീലേത്ത്,​ കോർപ്പറേറ്റ് സർക്കുലേഷൻ മാനേജർ (ഫ്ലാഷ് ആൻഡ്‌ പീരിയോഡിക്കൽസ്)​ പി. മനേഷ് കൃഷ്‌ണ എന്നിവർ പങ്കെടുത്തു.

ഇടതുപക്ഷത്തിന്റെ ചരിത്ര വിജയത്തെ കുറിച്ച് മുഖ്യമന്ത്രി എഴുതിയ 'കേരളം മുന്നോട്ട്' എന്ന ലേഖനവും സി.പി.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ,​ പോളിറ്റ്ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്‌ണൻ,​ എസ്. രാമചന്ദ്രൻ പിള്ള,​ എം.എ. ബേബി,​ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ,​ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി,​ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, കേരള സർവകലാശാല മുൻ പ്രോ വൈസ് ചാൻസലർ ഡോ.ജെ. പ്രഭാഷ് തുടങ്ങിയവ‌രുടെ ലേഖനങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തുടർഭരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ചുള്ള അവലോകനവും പിണറായി മന്ത്രിസഭയിലെ മന്ത്രിമാരെ കുറിച്ചുള്ള ഹ്രസ്വ വിവരണങ്ങളും ഫോട്ടോ ഫീച്ചറുകളുമാണ് പുസ്തകത്തിന്റെ മറ്റൊരാകർഷണം.