കൂത്തുപറമ്പിൽ ചെങ്കൽ സമരം ഒത്തുതീർപ്പായി

Tuesday 09 November 2021 12:06 AM IST

കൂത്തുപറമ്പ്: ചെറുവാഞ്ചേരി- നവോദയ കുന്ന് മേഖലയിലെ ചെങ്കൽപ്പണ സമരത്തിന് പരിഹാരമായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒരു കല്ലിന് ചെങ്കൽപ്പണകളിൽ നാലു രൂപ നിരക്കിൽ വർദ്ധനവ് അനുവദിക്കാൻ ചെങ്കൽ ഉടമ, ലോറി ഉടമ, ലോറി ഡ്രൈവർമാരുടെ യോഗത്തിൽ തീരുമാനമായി.

അതോടൊപ്പം 200 ചെങ്കല്ലുകൾ കയറ്റുന്ന ലോറിയുടെ വാടക 800 രൂപ വർദ്ധിപ്പിക്കാനും തീരുമാനമായി. ട്രേഡ് യൂണിയൻ പ്രതിനിധികളുടെയും ചെങ്കൽപ്പണ ഉടമകളുടെയും ലോറി ഉടമകളുടെയും യോഗത്തിലാണ് തീരുമാനം. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സി. സദാനന്ദൻ, പ്രദീപ് കുമാർ, മനോജ് കുമാർ, പി. നയനേഷ്, വിനോദൻ, രജീഷ് ചെണ്ടയാട് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Advertisement
Advertisement