നിയമ സഹായ ക്ലിനിക് തുടങ്ങി

Tuesday 09 November 2021 12:02 AM IST

തൊടുപുഴ: തൊടുപുഴ കോ- ഓപ്പറേറ്റീവ് സ്‌കൂൾ ഒഫ് ലോയുടെ ആഭിമുഖ്യത്തിൽ നിയമ സഹായം ഓൺലൈൻ വഴി നൽകുന്നതിന് ക്ലിനിക് രൂപീകരിച്ചു. കൊവിഡ് കാലഘട്ടത്തിൽ ആർക്കും ഏത് സമയത്തും നിയമോപദേശം സൗജന്യമായി നൽകുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ ക്ലിനിക് ആരംഭിച്ചത്. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. തൊടുപുഴ ലീഗൽ സർവീസ് അതോറിറ്റി ചെയർമാൻ നിക്‌സൺ എം. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ലോ കോളേജ് പ്രിൻസിപ്പൽ ഡോ. ഇ.ആർ. ജയറാം സ്വാഗതം പറഞ്ഞു. കെൽസ മെമ്പർ സെക്രട്ടറി കെ.ടി. നിസാർ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.

Advertisement
Advertisement