ഡ്രേക്കിനും ട്രാവിസിനുമെതിരെ കേസ്

Tuesday 09 November 2021 2:03 AM IST

ന്യൂയോർക്ക്: ആസ്ട്രോവേൾഡ് ഫെസ്റ്റിവലിനിടെ തിക്കിലും തിരക്കിലും പെട്ട് എട്ട് പേർ മരിച്ച സംഭവത്തിൽ അമേരിക്കൻ റാപ്പ‌ർമാർ ട്രാവിസ് സ്കോട്ടിന്റേയും ഡ്രേക്കിന്റേയും പേരിൽ കേസ് ഫയൽ ചെയ്തു. പരിപാടിയിൽ പങ്കെടുത്ത ക്രിസ്റ്റിൻ പേർഡസിന് വേണ്ടി അറ്റോർണി തോമസ്.ജെ.ഹെൻറിയാണ് കേസ് ഫയൽ ചെയ്തത്. ലിവ് നേഷൻ, എൻ.ആർ.ജി സ്റ്റേഡിയം എന്നിവയുടെ ഉടമകളേയും പ്രതി ചേർത്തിട്ടുണ്ട്. പ്രശ്നം വഷളായ സമയത്തും സ്കോട്ടും ഡ്രേക്കും പരിപാടി നിറുത്തിയില്ലെന്നും ആരോപണമുണ്ട്. ട്രാവിസിനേയും ഡ്രേക്കിനേയും കാണാനായാണ് ജനങ്ങൾ തിക്കിത്തിരക്കിയതെന്നാണ് റിപ്പോർട്ടുകൾ.