പനി, ആര്യൻ ഹാജരായില്ല

Tuesday 09 November 2021 12:28 AM IST

മുംബയ്: ആഡംബരക്കപ്പലിലെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ടകേസിൽ പുതിയ അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലിന് ആര്യൻഖാൻ ഹാജരായില്ല. പനി ആയതിനാൽ ആര്യന് ഹാജരാകാനാവില്ലെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറിയിച്ചു.

എൻ.സി.ബി മുതിർന്ന ഉദ്യോഗസ്ഥൻ സഞ്ജയ്‌കുമാർ സിംഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഞായറാഴ്ച ഹാജരാവാൻ ആവശ്യപ്പെട്ട് ആര്യൻഖാന് സമൻസ് അയച്ചത്.

അതേസമയം, ആര്യന്റെ കൂട്ടുപ്രതികളായ അർബാസ് മർച്ചന്റ്, അചിത് കുമാർ എന്നിവരെ ഒമ്പതുമണിക്കൂറോളം ചോദ്യം ചെയ്തു.

ഷാരൂഖ്ഖാന്റെ മാനേജർ പൂജ ദദ്‌ലാനിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയച്ചെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ കാരണം സമയം നീട്ടി ചോദിച്ചു.