കാശ്മീരിൽ ഭീകരാക്രമണം: പ്രദേശവാസി കൊല്ലപ്പെട്ടു

Tuesday 09 November 2021 12:41 AM IST

ശ്രീനഗർ: ശ്രീനഗറിൽ ഭീകരർ നടത്തിയ വെടിവയ്പിൽ ബന്ദിപ്പൊരയിൽ സെയിൽസ്‌മാനായി ജോലി ചെയ്തിരുന്ന പ്രദേശവാസി മൊഹമ്മദ് ഇബ്രാഹിം കൊല്ലപ്പെട്ടു. വെടിയേറ്റ ഉടൻ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശം സൈന്യത്തിന്റെ സുരക്ഷാവലയത്തിലാണ്. കഴിഞ്ഞ രണ്ടുദിവസത്തിനിടെ കാശ്‌മീരിൽ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്.

Advertisement
Advertisement