കെ.എസ്.ആർ.ടി.സിയിൽ സർവീസ് ക്രമീകരണം

Tuesday 09 November 2021 12:00 AM IST

ആലപ്പുഴ: സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഇന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുന്ന സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി സർവീസുകൾ ക്രമീകരിക്കുന്നു. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് അധിക സർവീസ് ഉൾപ്പെടെയുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ഇത് സംബന്ധിച്ച് സോൺ തല ഉത്തരവ് പുറത്തിറങ്ങി.

പുതിയ നിർദ്ദേശങ്ങൾ

1. മുഴുവൻ ബസുകളും സർവീസ് നടത്തണം

2. ഷെഡ്യൂളിന് പുറമേ അധിക ട്രിപ്പുകൾ ഓപ്പറേറ്റ് ചെയ്യണം

3. വരുമാനം കുറഞ്ഞ ട്രിപ്പുകൾ, സ്വകാര്യ ബസ് റൂട്ടിലേക്ക് ക്രമീകരിക്കണം

4. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ബസുകൾ സർവീസിന് ലഭ്യമാക്കണം

5. ദീർഘദൂര സർവീസുകളിൽ ഓൺലൈൻ റിസർവേഷൻ

6. ബോണ്ട് സർവീസ് ക്രമീകരിക്കണം

Advertisement
Advertisement