ആലപ്പുഴയിലും പിറക്കും മറഡോണമാർ!

Tuesday 09 November 2021 12:00 AM IST

ആലപ്പുഴ: ജില്ലയുടെ മണ്ണിൽ കാൽപ്പന്തുകളിയിൽ കുട്ടിത്താരങ്ങളെ വാർത്തെടുക്കാനുള്ള ഒരുക്കത്തിലാണ് സന്തോഷ് ട്രോഫി കേരള ടീം മുൻ ക്യാപ്ടനും ആലപ്പുഴ സ്വദേശിയുമായ ജീൻ ക്രിസ്റ്റ്യൻ. എട്ട് മുതൽ പതിനാറ് വയസ് വരെയുള്ളവർക്കായി ഫുട്ബാൾ അക്കാഡമി എന്ന എക്കാലത്തെയും തന്റെ സ്വപ്നം പൂവണിയുന്നതിലെ സന്തോഷത്തിലാണ് അദ്ദേഹം.

സ്വന്തം കാമ്പസായ ചേർത്തല സെന്റ് മൈക്കിൾസിലെ ഫുട്ബാൾ ഗ്രൗണ്ടിൽ ആഴ്ചകൾക്കുള്ളിൽ ''ജെ വൺ'' അക്കാഡമി പിറവികൊള്ളും. ലൈസൻസ് യോഗ്യതയുള്ള സ്ഥിരം കോച്ചുകൾക്ക് പുറമേ, കേരളത്തിലെ പ്രമുഖ താരങ്ങളായ ജോ പോൾ അഞ്ചേരി, ഫിറോസ് ഷെരീഫ്, അബ്ദുൾ നൗഷാദ്, സനൂഷ്, ആസിഫ്, സുനിൽകുമാർ തുടങ്ങിയവർ അതിഥി പരിശീലകരായെത്തും. കേരള ടീമിന്റെ ഗോളിയായിരുന്ന ജീനിന്റെ അക്കാഡമിയിൽ ഗോൾ കീപ്പിംഗിന് വേണ്ടി പ്രത്യേക പരിശീലനമുണ്ടാകും.

മറ്റ് ജില്ലകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഫുട്ബാളിൽ ജില്ല പിന്നാക്കമാണ്. ഈ കുറവ് പരിഹരിച്ച് അടുത്ത അഞ്ച് വ‌ർഷത്തിനുള്ളിൽ മിന്നും താരങ്ങളെ പാകപ്പെടുത്തുകയെന്ന വെല്ലുവിളിയാണ് ജീൻ ഏറ്റെടുത്തിരിക്കുന്നത്. അഞ്ചുവട്ടം സന്തോഷ് ട്രോഫിയിൽ മത്സരിച്ച ജീൻ 2014ൽ കേരള ടീം ക്യാപ്ടനായിരുന്നു. ഫെഡറേഷൻ കപ്പ്, ഐ ലീഗ് തുടങ്ങി വിവിധ മത്സരങ്ങളുമായി സജീവമായിരുന്ന ജീൻ നിലവിൽ ആലപ്പുഴ എസ്.ബി.ഐ ജീവനക്കാരനാണ്. ഭാര്യ: ജാസ്മിൻ. മകൻ: ഈഥൻ. ഫോൺ: 9895159729.

""

ലഭിച്ച അനുഭവങ്ങളും പാഠങ്ങളും ഉൾക്കൊണ്ട് പോരായ്മകൾ പരിഹരിച്ച് മികച്ച കളിക്കാരെ വാർത്തെടുക്കുകയാണ് ലക്ഷ്യം.

ജീൻ ക്രിസ്റ്റ്യൻ

Advertisement
Advertisement