മുല്ലപ്പെരിയാർ മരംമുറി ഉത്തരവ്: ഗൂഢാലോചന ആരോപിച്ച് സഭയിൽ പ്രതിപക്ഷ ബഹളം

Tuesday 09 November 2021 12:45 AM IST

തിരുവനന്തപുരം: ബേബി ഡാം ബലപ്പെടുത്തുന്നതിലൂടെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയർത്താനുള്ള നിയമപരിരക്ഷ തമിഴ്നാടിന് ലഭിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് മരംമുറിക്കാൻ അനുമതി നൽകിയതെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷ ബഹളവും ഇറങ്ങിപ്പോക്കും.

മുഖ്യമന്ത്റിയും സി.പി.എം നേതൃത്വവും അറിയാതെ ഉത്തരവിറങ്ങില്ലെന്ന് ആരോപിച്ച പ്രതിപക്ഷം, ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ടെങ്കിലും, വനം മന്ത്രി എ.കെ.ശശീന്ദ്രൻ നിരസിച്ചു. വൈൽഡ് ലൈഫ് ബോർഡിന്റെ അംഗീകാരമില്ലാതെയാണ് ഉത്തരവിറങ്ങിയതെന്നും ഉദ്യോഗസ്ഥ തലത്തിലുണ്ടായ അനാസ്ഥ അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം മൗനം പാലിച്ചു.

നവംബർ ഒന്നിന് ജലവിഭവ അഡി.ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗത്തിലാണ് മരങ്ങൾ മുറിക്കാനുള്ള അനുമതി നൽകാൻ തീരുമാനിച്ചത്. മുഖ്യമന്ത്റിയും വനം,ജലവിഭവ മന്ത്റിമാരും അറിയാതെ അഡി.ചീഫ് സെക്രട്ടറി യോഗം വിളിക്കില്ല. ഉദ്യോഗസ്ഥർ ഉത്തരവിറക്കിയത് വനം മന്ത്റി അറിഞ്ഞില്ലെങ്കിൽ എന്തിനാണ് ആ കസേരയിൽ ഇരിക്കുന്നതെന്ന് സതീശൻ ചോദിച്ചു.

സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം 11ന് സമർപ്പിക്കാനാരിക്കെ മരം മുറിക്കാൻ അനുമതി നൽകിയത് പുതിയ ഡാമെന്ന കേരളത്തിന്റെ വാദത്തെ ദുർബലപ്പെടുത്തുമെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. വൈൽഡ് ലൈഫ് ബോർഡിന്റെ ചെയർമാൻ മുഖ്യമന്ത്റിയും വൈസ് ചെയർമാൻ വനംമന്ത്റിയുമാണ്. ഇവർ അറിയാതെ ഉത്തരവിറക്കാൻ കഴിയില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.

മുല്ലപ്പെരിയാർ വിഷയം പലവട്ടം സഭ പരിഗണിച്ചതാണെന്നും അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാനാവില്ലെന്നും സബ്മിഷനായി അവതരിപ്പിക്കാമെന്നുമുള്ള സ്പീക്കർ എം.ബി. രാജേഷിന്റെ പരാമർശം പ്രതിപക്ഷ ബഹളത്തിന് ഇടയാക്കി.

'ഉത്തരവ് റദ്ദാക്കാത്തത് എന്തുകൊണ്ടാണ്?. ഡാം സുരക്ഷിതമാണെന്ന തമിഴ്നാട് നിലപാടിലേക്ക് സി.പി.എമ്മും കേരള സർക്കാരും എത്തിയിരിക്കുകയാണോ? ബേബി ഡാം ശക്തിപ്പെടുത്തുന്നത് അശാസ്ത്രീയമാണെന്ന പഠനറിപ്പോർട്ടുണ്ടായിരിക്കെ കേരളത്തിന്റെ നടപടി ദുരൂഹമാണ്".

- വി.ഡി. സതീശൻ, പ്രതിപക്ഷനേതാവ്

'ജലനിരപ്പ് 152അടിയാക്കാനുള്ള തമിഴ്നാടിന്റെ നീക്കങ്ങൾക്ക് ഒത്തുകളിക്കേണ്ട ആവശ്യം സർക്കാരിനില്ല. ദുരന്തസാദ്ധ്യത സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. ഉത്തരവ് ശ്രദ്ധയിൽപെട്ടയുടൻ നടപടി സ്വീകരിച്ചു".

- എ.കെ. ശശീന്ദ്രൻ, വനംമന്ത്രി

 ഉ​ത്ത​ര​വ് ​നി​ല​നി​ൽ​ക്കി​ല്ല​:​വ​നം​മ​ന്ത്രി

​സു​പ്രീം​ ​കോ​ട​തി​യി​ൽ​ ​സ​ർ​ക്കാ​ർ​ ​സ്വീ​ക​രി​ച്ച​ ​നി​ല​പാ​ടി​ന് ​അ​നു​സൃ​ത​മ​ല്ലാ​ത്ത​ ​ഉ​ത്ത​ര​വ് ​ഏ​ത് ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​പു​റ​പ്പെ​ടു​വി​ച്ചാ​ലും​ ​അ​തു​ ​നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് ​മ​ന്ത്രി​ ​എ.​കെ.​ ​ശ​ശീ​ന്ദ്ര​ൻ​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.
മ​രം​മു​റി​ക്കാ​ൻ​ ​ഉ​ത്ത​ര​വ് ​പു​റ​പ്പെ​ടു​വി​ക്കാ​നു​ണ്ടാ​യ​ ​സാ​ഹ​ച​ര്യ​വും​ ​ആ​വ​ശ്യ​മാ​യ​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​അ​നു​മ​തി​ക​ളും​ ​ഉ​ണ്ടാ​യി​രു​ന്നോ​ ​എ​ന്ന് ​വി​ശ​ദ​മാ​യി​ ​പ​രി​ശോ​ധി​ക്കും.
ബേ​ബി​ ​ഡാ​മി​ന്റെ​ ​പ​രി​സ​ര​ത്ത് 23​ ​മ​രം​ ​മു​റി​ക്കാ​നാ​ണ് ​ത​മി​ഴ്നാ​ട് ​ജ​ല​വി​ഭ​വ​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​എ​ൻ​ജി​നി​യ​ർ​ ​അ​നു​മ​തി​ ​തേ​ടി​യ​ത്.​ 15​ ​മ​രം​ ​മു​റി​ക്കാ​ൻ​ ​അ​നു​മ​തി​ ​ന​ൽ​കി​ ​ഫോ​റ​സ്റ്റ് ​പ്രി​ൻ​സി​പ്പ​ൽ​ ​ചീ​ഫ് ​ക​ൺ​സ​ർ​വേ​​​റ്റ​ർ​ ​ബെ​ന്നി​ച്ച​ൻ​ ​തോ​മ​സ് ​ന​വം​ബ​ർ​ ​അ​ഞ്ചി​ന് ​ഉ​ത്ത​ര​വി​റ​ക്കി.​ ​സ​ർ​ക്കാ​രി​ന്റെ​ ​ശ്ര​ദ്ധ​യി​ൽ​ ​വ​ന്ന​ത് ​ന​വം​ബ​ർ​ ​ആ​റി​നാ​ണ്.​ ​ഞാ​യ​റാ​ഴ്ച​ ​ആ​യി​ട്ടും​ ​ഉ​ത്ത​ര​വ് ​മ​ര​വി​പ്പി​ച്ചു​കൊ​ണ്ട് ​വ​നം​വ​കു​പ്പ് ​സെ​ക്ര​ട്ട​റി​ ​ഉ​ത്ത​ര​വി​റ​ക്കി.
മു​ല്ല​പ്പെ​രി​യാ​ർ​ ​വി​ഷ​യ​ത്തി​ൽ​ ​സ​ർ​ക്കാ​രി​ന്റെ​ ​പ്ര​ഖ്യാ​പി​ത​ ​നി​ല​പാ​ട് ​കേ​ര​ള​ത്തി​നു​ ​സു​ര​ക്ഷ​യും​ ​ത​മി​ഴ്നാ​ടി​ന് ​ജ​ല​വും​ ​എ​ന്ന​തു​ത​ന്നെ​യാ​ണ്.
ഭൂ​ച​ല​ന​ ​മേ​ഖ​ല​യി​ലു​ള്ള​തും​ 126​ ​വ​ർ​ഷം​ ​പ​ഴ​ക്ക​മു​ള്ള​തു​മാ​യ​ ​ഡാം​ ​മ​തി​യാ​യ​ ​സു​ര​ക്ഷ​ ​ന​ൽ​കു​ന്നി​ല്ല​ ​എ​ന്ന​ ​ആ​ശ​ങ്ക​ ​സു​പ്രീം​ ​കോ​ട​തി​യെ​ ​അ​റി​യി​ച്ചി​ട്ടു​ണ്ട്.​ 136​ ​അ​ടി​ക്കു​ ​മു​ക​ളി​ൽ​ ​ജ​ല​നി​ര​പ്പ് ​ഉ​യ​രു​മ്പോ​ൾ​ ​ക്ര​മാ​തീ​ത​മാ​യി​ ​ഡാം​ ​നേ​രി​ടു​ന്ന​ ​മ​ർ​ദ്ദ​ത്തെ​ക്കു​റി​ച്ചും​ ​സു​പ്രീം​ ​കോ​ട​തി​യെ​ ​അ​റി​യി​ച്ചി​ട്ടു​ണ്ട്.
മു​ല്ല​പ്പെ​രി​യാ​ർ​ ​മേ​ൽ​നോ​ട്ട​ ​സ​മി​തി​ ​യോ​ഗ​ത്തി​ൽ​ ​ത​മി​ഴ്നാ​ടി​ലെ​യും​ ​കേ​ര​ള​ത്തി​ലെ​യും​ ​വ​നം​-​ ​വ​ന്യ​ജീ​വി​ ​വ​കു​പ്പു​ക​ളു​ടെ​ ​സം​യു​ക്ത​ ​പ​രി​ശോ​ധ​ന​യി​ലൂ​ടെ​ ​എ​ല്ലാ​ ​സം​ശ​യ​ങ്ങ​ൾ​ക്കും​ ​വ്യ​ക്ത​ത​ ​വ​രു​ത്ത​ണ​മെ​ന്ന് ​സ​മി​തി​യു​ടെ​ ​ചെ​യ​ർ​മാ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.​ ​ഈ​ ​സം​യു​ക്ത​ ​പ​രി​ശോ​ധ​ന​ ​ന​ട​ന്നി​ട്ടി​ല്ല.​ ​ഇ​ക്കാ​ര്യ​ങ്ങ​ൾ​ ​പ​രി​ശോ​ധി​ക്കാ​നാ​യാ​ണ് ​ഉ​ത്ത​ര​വ് ​അ​ടി​യ​ന്ത​ര​മാ​യി​ ​മ​ര​വി​പ്പി​ച്ച​ത്.

Advertisement
Advertisement