കേന്ദ്രം ഇനിയും നികുതി കുറയ്‌ക്കണം: മന്ത്രി ബാലഗോപാൽ

Tuesday 09 November 2021 12:52 AM IST

തിരുവനന്തപുരം: കേന്ദ്രസർ‌ക്കാർ ഇനിയും ഇന്ധന നികുതി കുറയ്‌ക്കണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടു. കേരളത്തിന് കുറയ്‌ക്കാവുന്നത് ചെയ്തിട്ടുണ്ട്. ജനങ്ങളുടെ ബുദ്ധിമുട്ട് അറിയുന്നവരാണ് ഇടത് സർക്കാർ. ഇന്ത്യയിൽ ആകെ പിരിയ്ക്കുന്ന നികുതിയുടെ അഞ്ച് ശതമാനം മാത്രമാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. അത് ശരിയായി കിട്ടുകയാണെങ്കിൽ കേരളത്തിന് 15,000 കോടിയിലേറെ ലഭിക്കണം. അതിനു വേണ്ടിയാണ് കോൺഗ്രസ് സമരം നടത്തേണ്ടതെന്നും ചക്രസ്‌തംഭന സമരത്തെ വിമർശിച്ച് ധനമന്ത്രി പറഞ്ഞു.

 56​ ​ല​ക്ഷം​ ​പേ​ർ​ക്ക്1600​ ​രൂ​പ​ ​പെ​ൻ​ഷൻ ന​ൽ​കു​ന്നു​

സം​സ്ഥാ​ന​ത്ത് 56​ ​ല​ക്ഷം​ ​പേ​ർ​ക്ക് ​എ​ല്ലാ​ ​മാ​സ​വും​ 1600​ ​രൂ​പ​ ​വീ​തം​ ​പെ​ൻ​ഷ​ൻ​ ​ന​ൽ​കു​ന്നു​ണ്ടെ​ന്ന് ​മ​ന്ത്രി​ ​കെ.​എ​ൻ.​ ​ബാ​ല​ഗോ​പാ​ൽ​ ​നി​യ​മ​സ​ഭ​യി​ൽ​ ​അ​റി​യി​ച്ചു.​ ​ഇ​തി​നാ​യി​ ​ശ​രാ​ശ​രി​ 856​ ​കോ​ടി​ ​രൂ​പ​ ​പ്ര​തി​മാ​സം​ ​സ​ർ​ക്കാ​ർ​ ​ചെ​ല​വാ​ക്കു​ന്നു​ണ്ട്.​ ​അ​ന​ർ​ഹ​ർ​ ​പെ​ൻ​ഷ​ൻ​ ​കൈ​പ്പ​റ്റു​ന്ന​തു​ ​ത​ട​യാ​ൻ​ ​നി​ർ​ബ​ന്ധ​മാ​ക്കി​യ​ ​മ​സ്റ്റ​റിം​ഗ് ​കു​റേ​യേ​റെ​ ​പേ​ർ​ ​പൂ​ർ​ത്തി​യാ​ക്കാ​നു​ണ്ട്.​ ​ഇ​വ​ർ​ക്ക് ​ഇ​നി​യും​ ​അ​വ​സ​രം​ ​ന​ൽ​കു​ന്ന​ ​കാ​ര്യം​ ​പ​രി​ശോ​ധി​ച്ച് ​വ​രി​ക​യാ​ണ്.​ ​തു​ട​ർ​ച്ച​യാ​യു​ണ്ടാ​യ​ ​പ്ര​കൃ​തി​ ​ദു​ര​ന്ത​ങ്ങ​ൾ​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​വി​ഭ​വ​ ​സ​മാ​ഹ​ര​ണ​ ​ശേ​ഷി​യെ​ ​പ്ര​തി​കൂ​ല​മാ​യി​ ​ബാ​ധി​ച്ചി​ട്ടു​ണ്ട്.​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​വി​ക​ല​ ​ന​യ​ങ്ങ​ൾ​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​സാ​മ്പ​ത്തി​ക​ ​ഞെ​രു​ക്കം​ ​രൂ​ക്ഷ​മാ​ക്കു​ന്നു​ണ്ട്.​ ​കൊ​വി​ഡ് ​പ്ര​തി​രോ​ധ​ത്തി​ൽ​ ​സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ​അ​ർ​ഹ​ത​യു​ള്ള​ ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യം​ ​ന​ൽ​കു​ന്ന​തി​ൽ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​തു​ട​രു​ന്ന​ ​നി​സം​ഗ​ത​യും​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​സാ​മ്പ​ത്തി​കാ​വ​സ്ഥ​യെ​ ​ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​മ​ന്ത്രി​ ​അ​റി​യി​ച്ചു.