ഗവ. കോൺട്രാക്‌ടേഴ്‌സ് അസോ. സമരത്തിലേക്ക്

Wednesday 10 November 2021 12:11 AM IST

തൃശൂർ: ടാർ, കമ്പി, സിമന്റ് എന്നിവയുടെ വിലക്കയറ്റം പിടിച്ചു നിറുത്തുക, തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ സ്ഥലങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾ കൂട്ടിയോജിപ്പിച്ച് ചെറുകിട ഇടത്തരം കരാറുക്കാരെ ഒഴിവാക്കി വൻകിട കമ്പനികൾക്ക് നൽകാനുള്ള നീക്കം ഉപേക്ഷിക്കുക, കുടിശിക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഗവ. കോൺട്രാക്‌ടേഴ്‌സ് അസോസിയേഷൻ സമരത്തിലേക്ക്. ഇതിന്റെ ഭാഗമായി നാളെ രാവിലെ പത്ത് മുതൽ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തുമെന്ന് ഭാരാവാഹികൾ പറഞ്ഞു. വ്യാജ സൊസൈറ്റികൾക്കും പുതുതായി രൂപീകരിക്കുന്ന വെൽഫയർ സൊസൈറ്റികൾക്കും പത്ത് ശതമാനം അധിക നിരക്ക് നൽകാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ഭാരാവാഹികൾ ആവശ്യപ്പെട്ടു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പാവു ജോസഫ്, സെക്രട്ടറി കെ. മനോജ് കുമാർ, ഡേവിസ് നല്ലപ്പിള്ളി, കെ.ഡി. ബിജു, രാജേഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.