വിളപ്പിൽശാലയിൽ അഡ്വഞ്ചർ ടൂറിസം അക്കാഡമി

Tuesday 09 November 2021 2:59 AM IST

തിരുവനന്തപുരം: വിളപ്പിൽശാലയിൽ ആരംഭിക്കുന്ന അഡ്വഞ്ചർ ടൂറിസം അക്കാഡമിയുടെ സവിശേഷതകൾ, കോഴ്സുകളുടെ വിശദാംശങ്ങൾ, സാമ്പത്തിക കാര്യങ്ങൾ എന്നിവ സംബന്ധിച്ച വിപുലമായ നിർദ്ദേശം അഡ്വഞ്ചർ പ്രൊമോഷൻ ടൂറിസം സൊസൈ​റ്റി തയാറാക്കുകയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. പഠനറിപ്പോർട്ട് ലഭിച്ചാൽ ആവശ്യമായ തീരുമാനമെടുത്ത് മ​റ്റു നടപടികളിലേക്ക് കടക്കുമെന്നും ഐ.ബി. സതീഷിന്റെ സബ്മിഷന് മന്ത്റി മറുപടി നൽകി.

ടൂറിസം വികസനത്തിൽ മികച്ച സാദ്ധ്യതയുള്ള മേഖലയാണ് അഡ്വഞ്ചർ ടൂറിസം രംഗം. ഇത് ഫലപ്രദമായി ഉപയോഗിക്കാനാണ് അക്കാഡമി സ്ഥാപിക്കാൻ തീരുമാനിച്ചത്. വിളപ്പിൽശാല വില്ലേജിൽ 4.85 ഹെക്ടർ റവന്യൂ ഭൂമിയിൽ ടൂറിസം വകുപ്പിന് ഉപയോഗാനുമതി ലഭിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനായി കേരള അഡ്വഞ്ചർ പ്രൊമോഷൻ ടൂറിസം സൊസൈ​റ്റി തയാറാക്കിയ 9.82 കോടി രൂപയുടെ ഡി.പി.ആർ ധനവകുപ്പിന് സമർപ്പിച്ചെന്നും മന്ത്റി അറിയിച്ചു.