യഥാർത്ഥ സെങ്കിനിയ്ക്ക്  സഹായ ഹസ്തവുമായി രാഘവ ലോറൻസ്

Wednesday 10 November 2021 1:00 AM IST

സൂ​ര്യ​ ​നാ​യ​ക​നാ​യ​ ​ജ​യ​ഭീം​ ​എ​ന്ന​ ​ചി​ത്രം​ ​നി​രൂ​പ​ക​ ​പ്ര​ശം​സ​ ​പി​ടി​ച്ചു​പ​റ്റി​ ​മു​ന്നേ​റു​ക​യാ​ണ്.​ ​ചി​ത്ര​ത്തി​ൽ​ ​സെ​ങ്കി​നി​യാ​യി​ ​വേ​ഷ​പ്പ​ക​ർ​ച്ച​ ​ന​ട​ത്തി​യ​ ​ലി​ജോ​ ​മോ​ളി​ന്റെ​ ​അ​ഭി​ന​യ​ ​പ്ര​ക​ട​ന​വും​ ​അ​ഭി​ന​ന്ദാ​ർ​ഹ​മാ​ണ്.​ ​സെ​ങ്കി​നി​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തി​ന് ​പ്ര​ചോ​ദ​ന​മാ​യ​ ​പാ​ർ​വ​തി​യു​ടെ​ ​ഇ​പ്പോ​ഴ​ത്തെ​ ​ജീ​വി​തം​ ​സി​നി​മ​ ​റി​ലീ​സാ​യ​തോ​ടെ​ ​കൂ​ടു​ത​ൽ​ ​ച​ർ​ച്ച​യ്ക്ക് ​വ​ഴി​വ​ച്ചി​രി​ക്കു​ക​യാ​ണ്.​ ​ഇ​പ്പോ​ഴി​താ​ ​പാ​ർ​വ​തി​ക്ക് ​സ​ഹാ​യം​ ​പ്ര​ഖ്യാ​പി​ച്ച് ​ന​ട​നും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​രാ​ഘ​വ​ ​ലോ​റ​ൻ​സ് ​രം​ഗ​ത്ത് ​എ​ത്തി​യി​രി​ക്കു​ന്നു.

ചെ​ന്നൈ​ ​പോ​രൂ​രി​ലെ​ ​ഓ​ല​മേ​ഞ്ഞ​ ​കു​ടി​ലി​ൽ​ ​മ​ക​ൾ​ക്കും​ ​മ​രു​മ​ക​നും​ ​പേ​ര​ക്കു​ട്ടി​ക​ൾ​ക്കു​മൊ​പ്പ​മാ​ണ് ​പാ​ർ​വ​തി​ ​ഇ​പ്പോ​ൾ​ ​താ​മ​സി​ക്കു​ന്ന​ത്.​ ​ഇ​തി​ന്റെ​ ​വാ​ർ​ത്ത​ക​ൾ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​അ​റി​ഞ്ഞ​ ​രാ​ഘ​വ​ ​സ​ഹാ​യം​ ​വാ​ഗ്ദാ​നം​ ​ചെ​യ്ത് ​രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു.​ ​പാ​ർ​വ​തി​ക്കും​ ​കു​ടും​ബ​ത്തി​നും​ ​പു​തി​യ​ ​വീ​ട് ​നി​ർ​മി​ച്ച് ​ന​ൽ​കു​മെ​ന്ന് ​താ​രം​ ​അ​റി​യി​ച്ചു. രാ​ജാ​ക്ക​ണ്ണി​ന്റെ​ ​ഭാ​ര്യ​യു​ടെ​ ​ഇ​പ്പോ​ഴ​ത്തെ​ ​അ​വ​സ്ഥ​ ​അ​റി​പ്പോ​ൾ​ ​അ​തി​യാ​യ​ ​ദു​ഖം​ ​തോ​ന്നു​ന്നു.​ ​ചെ​യ്യാ​ത്ത​ ​കു​റ്റ​ത്തി​നാ​ണ് ​രാ​ജാ​ക്ക​ണ്ണും​ ​പാ​ർ​വ​തി​യും​ ​പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​ത്.​ ​പാ​ർ​വ​തി​ക്ക് ​വീ​ട് ​വ​ച്ച് ​ന​ൽ​കു​മെ​ന്ന് ​ഞാ​ൻ​ ​വാ​ക്ക് ​ന​ൽ​കു​ന്നു​വെ​ന്ന് ​രാ​ഘ​വ​ ​ലോ​റ​ൻ​സ് ​പ​റ​ഞ്ഞു.