ദാഹമകറ്റാൻ കുടിവെള്ളം വീട്ടുപടിക്കൽ

Wednesday 10 November 2021 12:00 AM IST

# ജൽ ജീവൻ പദ്ധതി മുന്നേറുന്നു

ആലപ്പുഴ: ഗ്രാമങ്ങളുടെ ദാഹം അകറ്റി കേരള ജല അതോറിറ്റിയുടെ ജൽ ജീവൻ പദ്ധതി മുന്നേറുന്നു. ഇന്നലെവരെ 97,713 വീടുകളിലാണ് കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കിയത്. 105.40 കോടി രൂപയാണ് ഇതിനായി ചെലവായത്.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ ജില്ലയിലെ തൈക്കാട്ടുശേരി, ചേർത്തല, ആലപ്പുഴ, ഹരിപ്പാട്, മാവേലിക്കര ഡിവിഷനുകളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ 72 പഞ്ചായത്തുകളിലുമായി 3,54,120 വീടുകളിലാണ് കുടിവെള്ള കണക്ഷൻ ഇല്ലാത്തത്.

2024 ഓടെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിന് 571.39 കോടി രൂപയാണ് സർക്കാർ വിഹിതം വേണ്ടത്.

കേന്ദ്ര - സംസ്ഥാന സർക്കാർ വിഹിതവും പഞ്ചായത്ത്, ഗുണഭോക്താവ് വിഹിതം ചേർത്താണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 2,02,222 വീടുകളിൽ കുടിവെള്ള കണക്ഷൻ നൽകാൻ 463.16 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ശേഷിച്ച തുകയ്ക്ക് ഭരണാനുമതി കിട്ടുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. എ.പി.എൽ, ബി.പി.എൽ, പട്ടിക ജാതി ​- പട്ടിക വർഗ വിഭാഗം എന്നിങ്ങനെ വേർതിരിവില്ലാതെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിലൂടെ ജില്ലയിലെ അഞ്ചുലക്ഷം ഗ്രാമീണ വീടുകളിൽ കുടിവെള്ള കണക്ഷൻ ലഭിക്കും.

പദ്ധതി വിഹിതം

ഗുണഭോക്താവ്:10%

പഞ്ചായത്ത് :15%

സംസ്ഥാനം: 30%

കേന്ദ്രം: 45%

ജില്ലയിലെ വീടുകളുടെ എണ്ണം (2020 മാർച്ച് 31വരെ)

ആകെ: 5,49,573

കുടിവെള്ള കണക്ഷനുള്ളത്: 1,95,453

ഇല്ലാത്തത്: 3,54,120

ഒന്നാം ഘട്ടം ഭരണാനുമതി: 2,02,22

കണക്ഷൻ നൽകിയത്: 97,713

ചെലവ് (കോടിയിൽ)

പൂർത്തീകരണത്തിന് വേണ്ടത്: 573.39

അനുവദിച്ചത്: 464.16

ചെലവഴിച്ചത്: 105.40

പദ്ധതി തുടങ്ങിയത്: 2020 ആഗസ്റ്റിൽ

കാലാവധി: 2024 വരെ

""

ജില്ലയിലെ 72 ഗ്രാമപഞ്ചായത്തുകളിലായി 105.40 കോടിരൂപ ചെലവിൽ ആദ്യഘട്ടത്തിൽ 97,713 വീടുകളിൽ കുടിവെള്ള കണക്ഷൻ നൽകി. 2024 എത്തുമ്പോൾ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കും.

പ്രോജക്ട് ഡിവിഷൻ എക്‌സി. എൻജിനിയർ, ആലപ്പുഴ

Advertisement
Advertisement