തെരുവുനായ്ക്കളുടെ കടിയേറ്റ് രണ്ടുപേർക്ക് പരിക്ക്

Wednesday 10 November 2021 12:00 AM IST

ആലപ്പുഴ: നഗരത്തെ വിറപ്പിച്ച് വീണ്ടും തെരുവുനായ്ക്കൾ,​ രണ്ടുപേർക്ക് കടിയേറ്റു. ഇന്നലെ രാവിലെ ഏഴിനും പതിനൊന്നിനും ഇടയിലാണ് സിവിൽസ്റ്റേഷൻ വാർഡിൽ വച്ച് രണ്ടുപേർക്ക് കടിയേറ്റത്. തത്തംപള്ളി സ്വദേശി റെനി (45), ബേക്കറി ഉടമ സിയാദ് എന്നിവർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഒന്നര ആഴ്ചക്കുള്ളിൽ കാളാത്ത്, കറുകയിൽ, കൊറ്റംകുളങ്ങര വാർഡുകളിലും തെക്കനാര്യാട് ഭാഗത്തും പിഞ്ചുകുട്ടിയുൾപ്പെടെ നിരവധി പേർക്കാണ് കടിയേറ്റത്. ആലപ്പുഴ ബീച്ചിലും ജനറൽ ആശുപത്രി, റെയിൽവേ സ്റ്റേഷൻ, ബീച്ച്, ജില്ലാ കോടതി റോഡ്, ശവക്കോട്ട പാലം, കെ.എസ്.ആർ.ടി.സി, വലിയകുളം, കൈചൂണ്ടി മുക്ക്, പുലയൻവഴി, വെള്ളക്കിണർ, ആശ്രമം റോഡ്, കളർകോട്, എയ്ഡ് പോസ്റ്റ്, ഇൻസ്പെക്ടറേറ്റ് ഓഫീസ്, പട്ടാള കാന്റീൻ തുടങ്ങിയ ഭാഗങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്.

Advertisement
Advertisement