മൾട്ടി ടാസ്‌ക്കിംഗ് സ്റ്റാഫ് നിയമനം

Wednesday 10 November 2021 2:22 AM IST

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൾട്ടി ടാസ്‌ക്കിംഗ് സ്റ്റാഫ് തസ്‌തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. അംഗീകൃത സർവകലാശാലയിൽ നിന്ന് മെഡിക്കൽ ലബോറട്ടറി ടെക്‌നോളജിയിൽ ഡിപ്ലോമയാണ് യോഗ്യത. മൈക്രോബയോളജി ലാബിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം. 15,800 രൂപയാണ് പ്രതിമാസ വേതനം. ഒരു വർഷത്തേക്കാണ് നിയമനം. ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത,മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 15ന് വൈകിട്ട് 3ന് മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാലിലോ ഇ-മെയിലിലോ അപേക്ഷ ലഭിക്കണം.