ആയുർവേദ കോളേജിൽ റിസർച്ച് ഫെലോ നിയമനം
Wednesday 10 November 2021 2:23 AM IST
തിരുവനന്തപുരം:തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ദ്രവ്യഗുണ വിഞ്ജാനം വിഭാഗത്തിൽ ഓണറേറിയം അടിസ്ഥാനത്തിൽ റിസർച്ച് ഫെലോയെ നിയമിക്കുന്നതിന് 12ന് രാവിലെ 11ന് കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. ബന്ധപ്പെട്ട വിഷയത്തിലുളള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത,പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം രാവിലെ 10.30ന് ഹാജരാകണം.