നവീകരിച്ച കുളങ്ങൾ മേയർ സന്ദർശിച്ചു
Wednesday 10 November 2021 2:26 AM IST
തിരുവനന്തപുരം:നഗരസഭയുടെ നേതൃത്വത്തിൽ നവീകരണം പൂർത്തീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങുന്ന പുത്തൻചന്ത, ശ്രീകണ്ഠേശ്വരം കുളങ്ങൾ മേയർ ആര്യാ രാജേന്ദ്രൻ സന്ദർശിച്ചു.നഗരത്തിലെ പൈതൃക സംരക്ഷണത്തിന്റെ ഭാഗമായി നഗരസഭ സ്മാർട്ട്സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുളങ്ങൾ നവീകരിക്കുന്നത്.99 ലക്ഷം രൂപയാണ് പദ്ധതിച്ചെലവ്.പുത്തൻചന്ത ബാലസുബ്രഹ്മണ്യ ക്ഷേത്രക്കുളവും പരിസരവും മനോഹരമായ പാർക്കോടുകൂടിയാണ് നവീകരിച്ചത്. ഡെപ്യൂട്ടി മേയർ പി.രാജുവും സ്മാർട്ട് സിറ്റി ഉദ്യോഗസ്ഥരും മേയർക്കൊപ്പമുണ്ടായിരുന്നു.