വട്ടിയൂർക്കാവിൽ ലീഗൽ ക്ലീനിക്ക്
Wednesday 10 November 2021 2:29 AM IST
തിരുവനന്തപുരം: വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡും (വൈബ്) ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയും സംയുക്തമായി ലീഗൽ ക്ലിനിക്ക് ആരംഭിക്കുന്നു. 17ന് വൈകിട്ട് 3ന് മന്ത്രി കെ. രാധാകൃഷ്ണൻ ലീഗൽ ക്ലിനിക്ക് പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് വി.കെ. പ്രശാന്ത് എം.എൽ.എ അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നിയമ അദാലത്തും സംഘടിപ്പിക്കും. യൂത്ത് ബ്രിഗേഡിന്റെ ശാസ്തമംഗലം ശ്രീരംഗം ലെയ്‌നിലുള്ള ഓഫീസിൽ നേരിട്ടോ, vybecharity@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ പരാതികൾ സമർപ്പിക്കാം. അവസാന തീയതി 12. കൂടുതൽ വിവരങ്ങൾക്ക്: 9633841844.