ലക്കി സിംഗായി മോഹൻലാൽ
Thursday 11 November 2021 6:05 AM IST
വൈശാഖ് ഉദയകൃഷ്ണ ടീമിന്റെ മോഹൻലാൽ ചിത്രം മോൺസ്റ്റർ എറണാകുളത്ത്
പുലിമുരുകനുശേഷം മോഹൻലാലും വൈശാഖും ഉദയകൃഷ്ണയും ഒന്നിക്കുന്ന മോൺസ്റ്റർ കൊച്ചിയിൽ ആരംഭിച്ചു. ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. സിക്ക് മത വിശ്വാസിയെപ്പോലെ ദസ്‌തർ ധരിച്ച് കൈയിൽ തോക്കും പിടിച്ചുള്ള മോഹൻലാലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. ഉദയകൃഷ്ണ രചന നിർവഹിക്കുന്ന ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്. പൂർണമായി കൊച്ചിയുടെ പശ്ചാത്തലത്തിലാണ് മോൺസ്റ്റർ ഒരുങ്ങുന്നത്.സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ ഷമീർ മുഹമ്മദ്, സംഗീതം: ദീപക്ദേവ്, കല: ഷാജി നടുവിൽ, ആക്‌ഷൻ സ്റ്റണ്ട് സിൽവ. പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ.