കാൻസറാണെന്ന് അറിഞ്ഞപ്പോഴും കൂൾ

Thursday 11 November 2021 6:10 AM IST


നാലുഭാഷകളിൽ നൃത്തസംവിധാനം ഒരുക്കിയ പ്രശസ്ത കൊറിയോഗ്രാഫർ കൂൾ ജയന്ത് ഒാർമയായി

ത​മി​ഴി​ലെ​ ​പ്ര​ശ​സ്ത​ ​നൃ​ത്ത​ ​സം​വി​ധാ​യ​ക​നാ​യി​രു​ന്ന​ ​സു​ന്ദ​രം​ ​മാ​സ്റ്റ​റു​ടെ​യും​ ​മ​ക്ക​ളാ​യ​ ​രാ​ജു​ ​സു​ന്ദ​ര​ത്തി​ന്റെ​യും​ ​പ്ര​ഭു​ദേ​വ​യു​ടെ​യും​ ​ശി​ഷ്യ​ൻ.​ ​ആ​ ​വി​ലാ​സ​മാ​യി​രു​ന്നു​ ​ര​ണ്ട​ര​ ​പ​തി​റ്റാ​ണ്ടു​മു​ൻ​പ് ​ജ​യ​രാ​ജ് ​എ​ന്ന​ ​ചെ​ന്നൈ​ ​സ്വ​ദേ​ശി​യാ​യ​ ​ചെ​റു​പ്പ​ക്കാ​ര​ന്.​ ​കാ​ത​ൽ​ദേ​ശം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന് ​എ.​ആ​ർ.​ ​റ​ഹ്‌​മാ​ന്റെ​ ​സം​ഗീ​ത​ത്തി​ൽ​ ​മു​സ്ത​ഫാ​ ​മു​സ്ത​ഫാ​ ​എ​ന്ന​ ​ഗാ​ന​ത്തി​ന് ​നൃ​ത്ത​ ​സം​വി​ധാ​നം​ ​ഒ​രു​ക്കി​യ​പ്പോ​ൾ​ ​ജ​യ​രാ​ജ് ​സ്വ​യം​ ​പേ​ര് ​പ​രി​ഷ്ക​രി​ച്ച് ​കൂ​ൾ​ ​ജ​യ​ന്ത് ​എ​ന്നാ​ക്കി​ .​പേ​രു​കൊ​ണ്ട് ​മാ​ത്ര​മ​ല്ല​ ​ഗം​ഭീ​ര​മാ​യ​ ​നൃ​ത്ത​ ​ചു​വ​ടു​കൊ​ണ്ടും​ ​തെ​ന്നി​ന്ത്യ​ൻ​ ​സി​നി​മാ​ലോ​ക​ത്തും​ ​മ​ല​യാ​ള​ത്തി​ലും​ ​കൂ​ൾ​ ​ജ​യ​ന്ത​ ​പ്രി​യ​ ​നൃ​ത്ത​ ​സം​വി​ധാ​യ​ക​നാ​യി​ ​മാ​റി.​ ​'​'​എ​പ്പോ​ഴും​ ​സ​ന്തോ​ഷ​വാ​നാ​ണ്.​ ​പേ​രു​ ​പോ​ലെ​ ​കൂ​ൾ.​ഒ​രു​പാ​ട് ​ത​മാ​ശ​ക​ൾ​ ​പ​റ​യും.​ ​ചി​രി​ക്കു​ന്ന​ ​മു​ഖ​ത്തോ​ടെ​ ​മാ​ത്ര​മേ​ ​ക​ണ്ടി​ട്ടു​ള്ളു​വെ​ന്ന് ​പ്ര​ശ​സ്ത​ ​നൃ​ത്ത​ ​സം​വി​ധാ​യി​ക​ ​കു​മാ​ർ​ ​ശാ​ന്തി​ ​ഒാ​ർ​ക്കു​ന്നു.​ ​പ്രി​യ​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​ന്റെ​ ​മ​ര​ണം​ ​വി​ശ്വ​സി​ക്കാ​ൻ​ ​ആ​ർ​ക്കും​ ​ക​ഴി​യു​ന്നി​ല്ല.​ ​മ​രി​ക്കാ​ൻ​ ​പ്രാ​യ​മാ​യി​ട്ടി​ല്ലെ​ന്ന് ​എ​ല്ലാ​വ​രും​ ​ഒ​രേ​പ്പോ​ലെ​ ​ക​രു​തു​ന്നു.​അ​ടി​പൊ​ളി​ ​പാ​ട്ടു​ക​ളു​ടെ​ ​നൃ​ത്ത​ ​സം​വി​ധാ​യ​ക​ൻ​ ​എ​ന്നാ​ണ് ​കൂ​ൾ​ ​ജ​യ​ന്ത് ​തെ​ന്നി​ന്ത്യ​ൻ​ ​സി​നി​മാ​ലോ​ക​ത്ത് ​അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.​ ​മി​ക്ക​ ​പാ​ട്ടി​ലും​ ​ഒ​രു​ ​ഷോ​ട്ടി​ൽ​ ​കൂ​ൾ​ ​ജ​യ​ന്ത് ​പ്ര​ത്യ​ക്ഷ​പ്പെ​ടും.​ ​അ​താ​ണ് ​കൂ​ൾ​ ​ജ​യ​ന്ത് ​സ്റ്റൈ​ൽ.
ത​മി​ഴ്,​ ​മ​ല​യാ​ളം,​ ​ക​ന്ന​ട,​ ​തെ​ലു​ങ്ക് ​ഭാ​ഷ​ക​ളി​ലാ​യി​ ​നാ​നൂ​റി​ൽ​പ്പ​രം​ ​സി​നി​മ​ക​ൾ​ക്ക് ​നൃ​ത്ത​സം​വി​ധാ​നം​ ​ഒ​രു​ക്കി.​കെ.​ടി.​ ​കു​ഞ്ഞു​മോ​ൻ​ ​നി​ർ​മ്മി​ച്ച് ​ക​തി​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​കാ​ത​ൽ​ ​ദേ​ശം​ ​ആ​ണ് ​ആ​ദ്യ​ ​സി​നി​മ.​ ​മു​സ്‌​ത​ഫാ​ ​മു​സ്‌​ത​ഫാ​ ​ഡോ​ണ്ട് ​വെറി​ ​മു​സ്‌​ത​ഫാ​ ​എ​ന്ന​ ​ഗാ​നം​ ​സൂ​പ്പ​ർ​ഹി​റ്റാ​യ​പ്പോ​ൾ​ ​കൂ​ൾ​ ​ജ​യ​ന്ത് ​എ​ന്ന​ ​കൊ​റി​യോ​ഗ്രാ​ഫ​ർ​ ​മ​ല​യാ​ളി​ക്കും​ ​പ​രി​ചി​ത​മാ​യി.
ക​ലാ​ഭ​വ​ൻ​ ​മ​ണി​ ​നാ​യ​ക​നാ​യി​ ​അ​ഭി​ന​യി​ച്ച​ ​ബാം​ബൂ​ ​ബോ​യ്‌​സാ​ണ് ​മ​ല​യാ​ള​ത്തി​ൽ​ ​ആ​ദ്യ​ ​സി​നി​മ.​ആ​കാ​ശ​ത്തി​ലെ​ ​പ​റ​വ​ക​ൾ,​ ​മ​യി​ലാ​ട്ടം,​ ​ക​ല്യാ​ണ​ക്കു​റി​മാ​നം,​ ​അ​ണ്ണാ​റ​ക്ക​ണ്ണ​നും​ ​ത​ന്നാ​ലാ​യ​തും,​ ​ചെ​റി​യ​ ​ക​ള്ള​നും​ ​വ​ലി​യ​ ​പൊ​ലീ​സും,​ ​പാ​ച്ചു​വും​ ​കോ​വാ​ല​നും,​ ​ഏ​ഴാം​ ​സൂ​ര്യ​ൻ,​ ​മാ​യാ​വി,​ ​കൊ​ന്ത​യും​ ​പു​ണൂ​ലും​എ​ന്നി​വ​യാ​ണ് ​മ​ല​യാ​ള​ത്തി​ൽ​ ​നൃ​ത്ത​സം​വി​ധാ​നം​ ​ഒ​രു​ക്കി​യ​ ​പ്ര​ധാ​ന​ ​ചി​ത്ര​ങ്ങ​ൾ.​ കരി​മാടി​ക്കുട്ടനി​ലെ െെകക്കൊട്ടുപെണ്ണേ, ​മാ​യാ​വി​യി​ലെ​ ​മു​റ്റ​ത്തെ​ ​മു​ല്ലേ​ ​ചൊ​ല്ലു​ ​എ​ന്നീ​ ​ഗാ​ന​ങ്ങളുടെ ​ ​നൃ​ത്ത​ചു​വ​ടുകൾ ​ഏ​റെ​ ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.​ ​മാ​ർ​ജാ​ര​ ​ഒ​രു​ ​ക​ല്ലു​വ​ച്ച​ ​നു​ണ​യാ​ണ് ​മ​ല​യാ​ള​ത്തി​ൽ​ ​അ​വ​സാ​നം​ ​നൃ​ത്ത​സം​വി​ധാ​നം​ ​നി​ർ​വ​ഹി​ച്ച​ ​ചി​ത്രം​ ​ആ​റു​മാ​സം​ ​മു​ൻ​പാ​ണ് ​കാ​ൻ​സ​ർ​ ​ബാ​ധി​ത​നാ​ണെ​ന്ന് ​കൂ​ൾ​ ​ജ​യ​ന്ത് ​തി​രി​ച്ച​റി​യു​ന്ന​ത്.​ ​ര​ക്ഷി​ക്കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്നും​ ​സ​മ​യം​ ​ക​ട​ന്നു​പോ​യി​യെ​ന്നും​ ​ഡോ​ക്ട​ർ​ ​അ​റി​യി​ച്ചു.​ ​അ​പ്പോ​ഴും​ ​കൂ​ൾ​ ​ജ​യ​ന്ത് ​ചി​രി​ച്ചു.​ ​ഇ​ന്ന​ലെ​ ​ആ​ ​ചി​രി​ ​എ​ന്ന​ന്നേ​ക്കു​മാ​യി​ ​മാ​ഞ്ഞു.

Advertisement
Advertisement