സിലിണ്ടർ സ്ട്രച്ചറിൽ കിടത്തി സമരം
Thursday 11 November 2021 12:00 AM IST
കോട്ടയം: ഗ്യാസ് വില വർദ്ധനവിന് എതിരെ കേരള ഹോട്ടൽ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സിലിണ്ടർ സ്ട്രെച്ചറിൽ കിടത്തി ധർണ നടത്തി. തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്തു. ഹോട്ടലുകൾ പൂട്ടിയിട്ടും സർക്കാരുകൾ ഇടപെടൽ നടത്തുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പ് കുട്ടി , സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെറീഫ് , ജില്ലാ സെക്രട്ടറി എൻ. പ്രതീഷ് , കേറ്ററിങ്ങ് അസോസിയേഷൻ സംസ്ഥാന രക്ഷാധികാരി ഏലിയാസ് സഖറിയ , ജില്ലാ പ്രസിഡന്റ് സജി ജേക്കബ്, സെക്രട്ടറി ജോസ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.