പച്ചക്കറി തൈകളും വിത്തുകളും വിതരണം ചെയ്തു

Thursday 11 November 2021 12:01 AM IST
പുളിങ്ങോം - പാലാവയൽ വൈസ് മെൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടന്ന പച്ചക്കറി തൈകളുടെയും വിത്തുകളുടെയും വിതരണ ഉദ്ഘാടനം റോയി ആന്ത്രോത്ത് നിർവഹിക്കുന്നു

ചെറുപുഴ: പുളിങ്ങോം - പാലാവയൽ വൈസ് മെൻസ് ക്ലബിന്റെ നേതൃത്വത്തിൽ കർഷകർക്ക് പച്ചക്കറി തൈകളും വിത്തുകളും വിതരണം ചെയ്തു. ക്ലബിന്റെ ശീതകാല പച്ചക്കറി തൈകളും വിത്തുകളും വിതരണ പദ്ധതിയുടെ ഭാഗമായാണ് തൈകളും വിത്തുകളും വിതരണം ചെയ്തത്. വിതരണ ഉദ്ഘാടനം ക്ലബ് പ്രസിഡന്റ് റോയി ആന്ത്രോത്ത് നിർവഹിച്ചു. ജോൺസൻ സി. പടിഞ്ഞാത്ത് അദ്ധ്യക്ഷത വഹിച്ചു. ജോളി കാണ്ടാവനം, മാത്യു താമരശേരി, റെജി മാത്യു, ജോർജ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. കാബേജ്, കോളിഫ്ളവർ, വെണ്ട, വഴുതിന, തക്കാളി, പയർ, പാവൽ, ചീര, പച്ചമുളക് എന്നിവയുടെ തൈകളും വിത്തുകളുമാണ് സൗജന്യ നിരക്കിൽ കർഷകർക്ക് വിതരണം ചെയ്തത്.