പാചകവാതക വില വർദ്ധനവിൽ കർഷകത്തൊഴിലാളി വനിതകളുടെ അടുപ്പുകൂട്ടി സമരം
Thursday 11 November 2021 12:28 AM IST
തൃശൂർ: പാചകവാതക മണ്ണെണ്ണ വില വർദ്ധനവിൽ പ്രതിഷേധിച്ച് കർഷകത്തൊഴിലാളി യൂണിയൻ തൃശൂർ വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏജീസ് ഓഫീസിനു മുന്നിൽ അടുപ്പുകൂട്ടി പ്രതിഷേധിച്ചു. കെ.എസ്.കെ.ടി.യു സംസ്ഥാന പ്രസിഡന്റ് എൻ.ആർ. ബാലൻ ഉദ്ഘാടനം ചെയ്തു. വനിതാ സബ് കമ്മിറ്റി ജില്ലാ കൺവീനർ ബിന്ദു പുരുഷോത്തമൻ അദ്ധ്യക്ഷയായി. കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി ടി.കെ. വാസു, ജില്ലാ പ്രസിഡന്റ് എം.കെ. പ്രഭാകരൻ, വനിതാ സബ് കമ്മിറ്റി ജോയിന്റ് കൺവീനർ സിന്ധു സുബ്രഹ്മണ്യൻ, മല്ലിക ചാത്തുകുട്ടി, ഷൈലജ അജയഘോഷ്, ഷീല ചന്ദ്രൻ, സത്യഭാമ വിജയൻ, ഓമന ബാബു, ശ്യാംഭവി രാജൻ, ബിന്ദു വിനോദ്, രജിത ഷിബു എന്നിവർ നേതൃത്വം നൽകി.