കുറവിലങ്ങാട്ട് കർഷക രജിസ്‌ട്രേഷൻ ചെയ്യാം
Thursday 11 November 2021 12:00 AM IST
കോട്ടയം : കുറവിലങ്ങാട് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക രജിസ്‌ട്രേഷൻ സൗജന്യമായി നടത്തും. എല്ലാ ദിവസവും പത്ത് കർഷകർക്ക് വീതമാണ് രജിസ്‌ട്രേഷൻ. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി കർഷകരുടേയും കൃഷിഭൂമിയുടേയും വിവരങ്ങൾ ശേഖരിക്കുന്നതിനാണ് രജിസ്‌ട്രേഷൻ നടത്തുന്നത്. നിലവിൽ അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് കർഷകർ രജിസ്‌ട്രേഷൻ നടന്നു വരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡന്റ് അൽഫോൻസാ ജോസഫ് അദ്ധ്യക്ഷയായിരുന്നു. ഭാരതീയ പ്രകൃതി കൃഷി പദ്ധതി ഉഴവൂർ ബ്ലോക്ക് തല പരിശീലകൻ ജോസ് സി. മണക്കാട്ട് സെമിനാർ നയിച്ചു.