കരാറുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കണം
Thursday 11 November 2021 12:41 AM IST
തിരുവനന്തപുരം: അതിരൂക്ഷമായ വിലക്കയറ്റവും ഗവ. നടപടികളിലെ അപാകതകളും കാരണം സംസ്ഥാനത്തെ കരാറുകാർ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. നിർമ്മാണ സാമഗ്രികളുടെ വില വർദ്ധന നിയന്ത്രിക്കുക, വില വ്യതിയാന വ്യവസ്ഥ എല്ലാ കരാറുകൾക്കും ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബിൽഡേഴ്സ് അസോസിയേഷൻ ഒഫ് ഇന്ത്യുടെ നേതൃത്വത്തിൽ നിർമ്മാണ മേഖലയിലെ വിവിധ സംഘടനകൾ സംയുക്തമായി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നജീബ് മണ്ണേൽ അദ്ധ്യക്ഷത വഹിച്ചു.