നദീജല തർക്കം: 14ന് മുഖ്യമന്ത്രിമാരുടെ യോഗം
Thursday 11 November 2021 12:00 AM IST
ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കിടയിലെ നദീജല തർക്കങ്ങളും നദീജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളം, തമിഴ്നാട്, കർണാടകം, പുതുച്ചേരി, ആന്ധ്രാപ്രദേശ് സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ഞായറാഴ്ച തിരുപ്പതിയിലാണ് യോഗം. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളവും തമിഴ്നാടും തമ്മിലുള്ള തർക്കം വീണ്ടും സജീവമായ സമയത്ത് നടക്കുന്ന യോഗത്തിന് ഏറെ പ്രധാന്യമുണ്ട്. പറമ്പിക്കുളം-ആളിയാർ പദ്ധതിയിൽ നിന്നടക്കം വെള്ളം വിട്ടു നൽകുന്നതിലും ഇരു സംസ്ഥാനങ്ങൾക്കുമിടയിൽ തർക്കമുണ്ട്. കർണാടക-തമിഴ്നാട് കാവേരി ജല തർക്കം അടക്കമുള്ള വിഷയങ്ങളും ചർച്ചയാകും.