കെ -ടെറ്റ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
Wednesday 10 November 2021 11:31 PM IST
ആലപ്പുഴ: മേയിൽ നടത്തിയ കെ-ടെറ്റ് പരീക്ഷയിൽ ആലപ്പുഴ വിദ്യാഭ്യാസ ഓഫീസ് പരിധിയിൽ നിന്ന് വിജയിച്ചവരുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ 11, 15 തീയതികളിൽ നടക്കും. കാറ്റഗറി ഒന്നിലും നാലിലും വിജയിച്ചവർ 11നും കാറ്റഗറി രണ്ടിലും മൂന്നിലും വിജയിച്ചവർ 15നും ആലപ്പുഴ ഗവ. ഗേൾസ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിലെത്തണം. ഹാൾ ടിക്കറ്റ്, സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മാർക്ക് ആനുകൂല്യം ലഭിച്ചവരുടെ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും റിസൾട്ടിന്റെ പകർപ്പും വെരിഫിക്കേഷനായി ഹാജരാക്കണം.